Tuesday, May 28, 2024 3:35 am

ഇന്നസെൻ്റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഒരു ഷൂട്ടിന് പോയതാണ് – സലിം കുമാറിൻ്റെ വൈകാരിക കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി നടൻ സലിം കുമാർ.’ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു’. എന്നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്.കല്ല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, കഥ പറയുമ്പോള്‍, തസ്ക്കരവീരൻ,ഡ്യൂപ്ലിക്കേറ്റ്, ഗ്രീറ്റിംഗ്സ്, കാസർകോട് കാദർഭായ് തുടങ്ങി നിരവധി സിനിമകളികളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കുംഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം ; യുവാവ് അറസ്റ്റിൽ

0
കൊച്ചി: അന്യസംസ്ഥാനത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ...

കുട്ടിയുടെ പിതൃത്വം സംശയിച്ച് പിതാവ് ; വനിതാ കമ്മീഷന്റെ ഉത്തരവിൽ ഡിഎൻഎ പരിശോധന നടത്തി...

0
മലപ്പുറം: കുട്ടിയുടെ പിതൃത്വം പിതാവ് സംശയിച്ചതിനെ തുടര്‍ന്നു മാനസികമായി തകര്‍ന്ന യുവതിക്ക്...

തൃശൂർ ഹോട്ടലിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 178 ആയി

0
തൃശൂർ:ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ...

വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല ; പാലക്കാട് ഹോമിയോ ഡോക്ടര്‍ പേവിഷ...

0
പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട്...