ഗുജറാത്തിൽ ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് കൂട്ടബലാത്സംഗക്കേസിലെ പ്രതി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാർ പരിപാടിയിൽ ബിജെപി എംപിയോടും എംഎൽഎയോടും വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി. ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. മാർച്ച് 25 ന് നടന്ന പരിപാടിയിലാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗക്കേസിലെ പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് പങ്കെടുത്തത്. ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎയുമായ സൈലേഷ് ഭാഭോറിനൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് വേദിയിൽ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.

ചടങ്ങിൽ അവർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഇരുനേതാക്കളും ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തു. എന്നാൽ സംഭവം ചർച്ചയായതോടെ ഇരുവരും പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം, പ്രതികളുടെ മോചനത്തിനെതിരെ സുപ്രീം കോടതിയിൽ നൽകിയ കേസ് തിങ്കളാഴ്ച പരിഗണിക്കും. 2002 മാർച്ചിൽ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്.

കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....