മതിയായ ബസ് സർവീസുകൾ ഇല്ല ; ചെന്നീർക്കരയിൽ യാത്രാദുരിതം

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : മതിയായ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ചെന്നീർക്കരയിൽ യാത്രാദുരിതം. ഗവ.ഐ.ടി.ഐ.യിലെ കുട്ടികളാണ് ഏറെ പ്രയാസപ്പെടുന്നത്. ബസുകളില്ലാത്തതിനാൽ സമയത്ത് ക്ലാസിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ്. യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ടി.ഐ. ട്രെയ്നീസ് കൗൺസിലും പി.ടി.എ.യും മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ല. പത്തനംതിട്ട ജില്ലയിലെ നോഡൽ ഐ.ടി.ഐ.യാണ് ചെന്നീർക്കര. 14 ട്രേഡുകളിലായി 600-ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങൾ കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്കൊപ്പം 60-ഓളം ജീവനക്കാരുമുണ്ട്. ബസ് കുറവായതിനാൽ സമയത്ത് എത്തണമെങ്കിൽ കുട്ടികൾക്കും ജീവനക്കാർക്കും പലപ്പോഴും ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരും.

വിവിധ സ്ഥലങ്ങളിൽനിന്ന്‌ എത്തുന്ന വിദ്യാർഥികൾ മുറിപ്പാറ, രാമൻചിറ, പന്നിക്കുഴി എന്നിവിടങ്ങളിൽ ഇറങ്ങി നടന്ന് ഐ.ടി.ഐ.യിലെത്തേണ്ട സ്ഥിതിയാണ്. പന്തളത്തുനിന്ന്‌ അമ്പലക്കടവ് വഴിയും പത്തനംതിട്ടനിന്ന്‌ ഇലവുംതിട്ട, ഓമല്ലൂർ വഴി പന്നിക്കുഴിയിലും ഇറങ്ങാനുള്ള ബസുകളും കുറവാണ്. പന്തളത്തുനിന്ന്‌ കോഴഞ്ചേരിക്ക് സർവീസ് നടത്തുന്ന രണ്ട്‌ സ്വകാര്യബസുകളും പത്തനംതിട്ടനിന്നുള്ള ഒരു കെ.എസ്.ആർ.ടി.സി. ബസുമാണ് നിലവിൽ ചെന്നീർക്കര ഐ.ടി.ഐ.വഴിയുള്ള ബസുകൾ. രാവിലെ 7.50 മുതൽ വൈകീട്ട് മൂന്നുവരെയും 10 മുതൽ അഞ്ചു വരെയുമുള്ള രണ്ടു ഷിഫ്റ്റുകളിലായാണ് ഐ.ടി.ഐ.യുടെ പ്രവർത്തനം. സ്വകാര്യബസുകൾ രണ്ടും ഐ.ടി.ഐ.പ്രവർത്തനസമയത്തല്ല ഇതുവഴി സർവീസ് നടത്തുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...