ജനകീയ സഹകരണത്തോടെ കുന്നന്താനം കാരക്കാട് ലക്ഷം വീട് കോളനിയിലെ സംരക്ഷണ ഭിത്തി കെട്ടി

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : ജനകീയ സഹകരണത്തോടെ കോളനി സംരക്ഷണ ഭിത്തി കെട്ടി. കുന്നന്താനം പഞ്ചായത്തിലെ കാരക്കാട് ലക്ഷം വീട് കോളനിയിലെ നിരവധി വീട്ടുകളുടെ സംരക്ഷണ ഭിത്തിയാണ് കെട്ടുന്നത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലമാണിവിടം. ഈ കാലവർഷത്തിൽ മണ്ണൊലിച്ച് വീടുകൾക്ക് നാശനഷ്ടം ഉണ്ടാകുന്നതിന് സാദ്ധ്യത കൂടുതലാണ്. 25 വീടുകളാണ് ആകെ. അതിൽ 13 വീടുകളുടെയും അടിത്തറ ചേരുന്ന ഭാഗമാണ് ഇടിയുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ സി കെ ലതാകുമാരി, എസ് വി സുബിൽ ഗ്രാമ പഞ്ചായത്തംഗം ഗിരീഷ് കുമാർ എന്നിവരുടെ ഫണ്ടിൽ നിന്നും സൈഡ് കെട്ടിന് പണം അനുവദിച്ചിരുന്നു. എന്നാൽ പണി സൈറ്റിൽ വാഹനം എത്താത്തതു മൂലം കരാറുകാർ പ്രവൃത്തി എടുക്കാത്ത സ്ഥിതിയുമാണ്.

നവകേരള സദസ്സിൽ കോളനി നിവാസികൾ നൽകിയ അപേക്ഷ പരിഗണിച്ച് മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റെടുത്തിട്ടുണ്ട്. എസ് സി പി ഫണ്ടായതിനാൽ 6 വീടുകൾക്കാണ് പ്രയോജനം ലഭിക്കുക. ശേഷിക്കുന്ന ഇതര വിഭാഗങ്ങൾക്ക് നിലവിൽ പദ്ധതികളില്ല. ഈ സാഹചര്യത്തിൽ അപകട സാദ്ധ്യത പൂർണ്ണമായി ഒഴിവാക്കുന്നതിന് കർഷക തൊഴിലാളി യൂണിയൻ കുന്നന്താനം നോർത്ത് മേഖല കമ്മിറ്റിയും സി പി എം കാരക്കാട് ബ്രാഞ്ചും ചേർന്ന് ജനകീയ സഹകരണത്തോടെ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കും. അതിനായി കോളനി നിവാസികളുടെ യോഗം ചേർന്ന് ഗ്രാമ പഞ്ചായത്തംഗം ഗിരീഷ്കുമാർ (ചെയർമാൻ), സിജി മാത്യു ( കൺവീനർ ), സുഭാഷ് ജെ വള്ളിക്കാട് ( ട്രഷറാർ ) എന്നിവർ ഭാരവാഹികളായി ജനകീയ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിൽ കരിങ്കല്ല്, മെറ്റൽ, സിമൻ്റ് എന്നിവ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ചാണ് നിർമ്മാണം. നിർമ്മാണ ഉദ്ഘാടനം കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് കെ ടി യു നേതാക്കളായ റജി പോൾ, എസ് വി സുബിൻ, സുഭാഷ് ജെ വള്ളിക്കാട്, ഷിജി വട്ടക്കുഴി, പി കെ ബാബുരാജ്, സി പി എം നേതാക്കളായ സിജി മാത്യു, രഞ്ജിനി അജിത്, പി ടി സുഭാഷ് എന്നിവർ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...