മ്യാൻമാർ സൈബർ തട്ടിപ്പ് റിക്രൂട്ട്‌മെന്റ് ; മലയാളി യുവാക്കളെ മോചിപ്പിക്കാൻ ഇന്ത്യൻ എംബസി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സായുധ സൈബർ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ കുടുങ്ങിയ മലയാളി യുവാക്കളെ മോചിപ്പിക്കാനൊരുങ്ങി ഇന്ത്യൻ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷിതരായി യുവാക്കളെ മോചിപ്പിക്കുന്നതിനു വേണ്ടി മ്യാൻമർ സർക്കാറുമായി ബന്ധപ്പെടുന്നുണ്ടന്നും എംബസി അധികൃതർ കുടുംബത്തെ അറിയിച്ചു. യുവാക്കൾ കുടുങ്ങി കിടക്കുന്ന പ്രദേശം മ്യാൻമർ അധികാരികളുടെ നിയന്ത്രണത്തിലല്ലന്ന് എംബസി കോൺസുലർ വിഭാഗം അറിയിച്ചു.സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് പ്രദേശങ്ങൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മ്യാൻമാറിൽ മലയാളി യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇന്റർനെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം.

സംഘം നൽകുന്ന ടാർഗറ്റ് തികച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കലും ക്രൂരമർദനങ്ങളുമായി പീഡനമാണ്. നിലവിൽ മഞ്ചേരി, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ തടവിലുണ്ടെന്നാണ് വിവരം. വിസക്കും യാത്രയ്ക്കും പൈസ വേണ്ട എന്നതടക്കം വലിയ ഓഫറുകൾ നൽകിയാണ് സംഘം യുവാക്കളെ ആകർഷിക്കുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യവും നൽകിയിരുന്നു. ഇവർ പറയുന്ന സ്ഥലങ്ങളിലെത്തിയാൽ ഇവരുടെ തന്നെ ആളുകളെത്തി കൂട്ടിക്കൊണ്ടു പോകും. സംഘങ്ങളുടെ കേന്ദ്രത്തിലെത്തിയാൽ പിന്നീടിവർക്ക് പുറംലോകവുമായി ബന്ധമില്ല. ഒരു ദിവസം ഒരാൾ എന്ന മുറയ്ക്ക് വീട്ടുകാരെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....