കോന്നി എം.എൽ.എയുടെ കപട വികസന പ്രഖ്യാപനങ്ങൾ തുറന്നു കാട്ടും : യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോന്നി നിയോജക മണ്ഡലത്തിൽ ഉദ്ഘാടന പരമ്പര നടത്തുവാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്ന് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാതെ ഉത്ഘാടനം നടത്തുകയാണ്. ആവശ്യമായ സേഫ്റ്റി ടാങ്ക് പണിതിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ  കെട്ടിടം പണിപൂർത്തിയാവാതെ ഉത്ഘാടനം ചെയ്യുന്നതും പ്രമാടം സ്റ്റേഡിയത്തിൽ ഓട നിർമ്മാണം പൂർത്തീകരിക്കാതെയുള്ള ഉദ്ഘാടനവും അപകട സാധ്യത വർധിപ്പിക്കുകയാണ്. കൂടൽ രാക്ഷസൻ പാറ ടൂറിസം പദ്ധതിയും കടലാസ്സിൽ ഒതുങ്ങുകയാണ്.

എഴ് വർഷത്തോളം എം എൽ എ ആയിരുന്നിട്ട് ചെയ്യാത്ത പദ്ധതികൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പ്രഖ്യാപിക്കുകയും ഉത്ഘാടനങ്ങൾ നടത്തുകയും ചെയ്യുന്നത് കോന്നിയിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ്. എം.എൽ.എയുടെ കപട വികസന പ്രഖ്യാപനങ്ങൾ തുറന്നു കാട്ടാൻ യു. ഡി .എഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...