ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇതു ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂവെന്നും അദേഹം  പറഞ്ഞു.

ഇറാനിലെ സമീപകാല സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ജിസിസി രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നല്‍കിയ ജിസിസി രാജ്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം രാജ്യങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. നിലവിലെ സ്ഥിതിയില്‍ മലയാളികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....