നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ചെങ്ങന്നൂരിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തിൽ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിർവഹിച്ചു. നിയമസഭാംഗവും മന്ത്രിയുമായ സജി ചെറിയാൻ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നോർക്ക റൂട്ട്സിൻറെ കേരളത്തിലെ ആദ്യത്തെ റീജണൽ സബ് സെന്റർ ചെങ്ങന്നൂരിൽ യാഥാർഥ്യമാകുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ത്രിവേണി ബിൽഡിങ്ങിന്റെ മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ നഗരസഭ ആക്ടിംഗ് ചെയർമാൻ മനീഷ് കിഴാമഠത്തിൽ, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള നിയോജക മണ്ഡലമാണ് ചെങ്ങന്നൂർ. ദിനം പ്രതി നൂറുക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത്. നിലവിൽ നോർക്കയുടെ പ്രധാന സേവനങ്ങൾ തിരുവനന്തപുരം, എറണാകുളം ഓഫീസുകളിൽ നിന്നുമാണ് ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇവിടെ നോർക്കയുടെ റീജണൽ സബ് സെന്റർ ആരംഭിക്കുക എന്നത് മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഈ വിഷയം 2023 ജനുവരിയിൽ കൂടിയ നോർക്ക റൂട്ട്സിൻറെ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കുകയും ചെങ്ങന്നൂർ നോർക്കയുടെ ഓഫീസ് ആരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ചെങ്ങന്നൂരിൽ പുതിയ ഓഫീസ് നിലവിൽ വരുന്നതോടെ നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം റീജണൽ സെന്റെറിൽ നിന്നും ലഭ്യമായ എല്ലാ സേവനങ്ങളുടെയും വിശദാംശങ്ങൾ ഈ ഓഫീസിൽ നിന്ന് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...