പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (30)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (30) 12 മണിക്ക് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കെഎസ്ഇബി ഐബിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

220 കെവിജിഐഎസ് സബ്‌സ്റ്റേഷന്‍ പ്രാവര്‍ത്തികമാകുന്നതോടെ പത്തനംതിട്ട ജില്ലയില്‍  വൈദ്യുത മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും. ജില്ലയിലെ വൈദ്യുത തടസങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകമാകും. ജില്ലയിലെ സമസ്ത മേഖലയിലും പ്രതിഫലിക്കാവുന്ന വിധത്തിലുള്ള വൈദ്യുത വകുപ്പിന്റെ ഇടപെടലാണിത്. ജില്ലയുടെ പൊതു വികസനത്തിനു വേഗം കൂട്ടുവാന്‍ ഇത് സഹായിക്കും.

കേരള സര്‍ക്കാരും കെഎസ്ബി ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രസരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയാണ്  ട്രാന്‍സ്ഗ്രിഡ് 2.0. ഈ പദ്ധതിയുടെ ഭാഗമായി 220 കെവിജിഐഎസ് പത്തനംതിട്ട സബ് സ്റ്റേഷന്‍ സാധ്യമാകുന്നതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറയുകയും ജില്ലയിലെ അടൂര്‍, ഏനാത്ത് എന്നീ സബ് സ്റ്റേഷനുകള്‍ 110 കെവി വോള്‍ട്ടേജ് നിലവാരത്തിലേക്കുയരുകയും പത്തനംതിട്ട, കൂടല്‍, റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെവി സബ്‌സ്റ്റേഷനുകളുടെ വൈദ്യുത ലഭ്യത വര്‍ധിക്കുകയും ചെയ്യും.
ജില്ലയിലെ സമസ്ത മേഖലകള്‍ക്കും നേട്ടമുണ്ടാക്കുന്ന പദ്ധതിയായി ഇതുമാറും.

ട്രാന്‍സ്ഗ്രിഡിന്റെ രണ്ടാം ഘട്ട പദ്ധതികളില്‍  224 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ശബരി ലൈന്‍സ് ആന്‍ഡ് സബ് സ്റ്റേഷന്‍ പാക്കേജ്. ഈ പാക്കേജില്‍ ശബരിഗിരി, ഇടമണ്‍, കൂടല്‍, പത്തനംതിട്ട, അടൂര്‍, ഇടപ്പോണ്‍ എന്നീ സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കൂടി കടന്നു പോകുന്ന 57 കിലോമീറ്റര്‍ 220 കെവി ഡബിള്‍ സര്‍ക്യൂട്ട്, 220/110 കെവി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനുകളുളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പത്തനംതിട്ട  സബ്‌സ്റ്റേഷന്റെ നിര്‍മ്മാണത്തിനു മാത്രമായി 54.67 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. സബ്‌സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ നാല് മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോത്പാദന നിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.  പത്തനംതിട്ട കൂടാതെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്കും  ഈ പദ്ധതി പ്രയോജനപ്രദമാകുമെന്നും  മന്ത്രി പറഞ്ഞു.
ട്രാന്‍സ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. ശ്രീകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. ജോയി, എഞ്ചിനീയര്‍മാരായ ജയകൃഷ്ണന്‍, പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...