അമൃത് മിത്ര പദ്ധതിയുടെ ഉദ്‌ഘാടനം ; വർക്ക് ഓർഡർ നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വനിതകളെ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ള അമൃത് മിത്ര പദ്ധതിയുടെ നഗരസഭാതല ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സസൺ അനു ജോർജ് നിർവഹിച്ചു. വൈസ് ചെയർമാൻ ജോസ് പഴയിടം അധ്യക്ഷത വഹിച്ചു. അമൃത് മിത്ര വാട്ടർ എക്സ്പെർട് ആദർശ് ദേവ്‌രാജ് ,എൻ.യു.എൽ.എം മാനേജർ അജിത്.എസ് എന്നിവർ പദ്ധതി വിശദീകരിച്ചു നൽകി. കേരളത്തിലെ തെരഞ്ഞെടുത്ത 14 നഗരങ്ങളിൽ ആണ് പദ്ധതിയുടെ പ്രവർത്തനം നടക്കുന്നത്. ദേശീയ നഗര ഉപജീവന ദൗത്യം(എൻ.യു.എൽ. എം) അമൃത് മിഷൻ എന്നിവ സംയുക്തമായാണ് അമൃത് പദ്ധതി നടപ്പിലാക്കുന്നത്. തിരുവല്ല നഗരസഭയിലെ 39 വാർഡുകളിലെയും വീടുകളുടെയും സ്ഥാപനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിയാണ് നഗരസഭയിൽ നടപ്പിലാക്കുന്നത്. ഈസ്റ്റ്,വെസ്റ്റ് കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിന്നുള്ള നാലു കുടുംബശ്രീ അംഗങ്ങളെയാണ് പദ്ധതി നടത്തിപ്പിലേക്കു തെരഞ്ഞെടുത്തിള്ളത്.

നഗരസഭാ സെക്രട്ടറി ദീപേഷ് ആർ.കെയിൽ നിന്നും ഈസ്റ്റ്,വെസ്റ്റ് സി ഡി എസ് ഭാരവാഹികളും മെമ്പർ സെക്രട്ടറിമാരും വർക്ക് ഓർഡർ ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ആദില എസ് മുഖ്യാഥിതിയായിരുന്നു.കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, മാത്യൂസ് ചാലക്കുഴി,സജി എം മാത്യു, റെജിനോൾഡ്, വിജയൻ തലവന, ശോഭ വിനു, അനു സോമൻ, റീനാ വിശാൽ, ശ്രീജ, ബിന്ദു പ്രകാശ്,അന്നമ്മ മത്തായി, ഇന്ദു ചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ ബിജു എസ്, ഈസ്റ്റ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, മെമ്പർ സെക്രട്ടറിമാരായ ഉമേഷിത,രേഖ, എം.ടി.പി. സൂസൻ, സി.ഒ അനു വി ജോൺ,അക്കൗണ്ടന്റുമാരായ നിഷ,മോൻസി,വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...

സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22...

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...