ചെങ്ങന്നൂർ നഗരസഭയുടെ വഴിയോരവിശ്രമകേന്ദ്രം ഉദ്‌ഘാടനം നീളുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നഗരസഭയുടെ വഴിയോരവിശ്രമകേന്ദ്രം ഉദ്‌ഘാടനം നീളുന്നു. സ്വകാര്യബസ് സ്‌റ്റാൻഡ് വളപ്പിൽ നിർമ്മിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് അനന്തമായി നീളുന്നത്. ഓണത്തിനെങ്കിലും ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ആധുനിക സൗകര്യങ്ങളോടെ പ്രീമിയം നിലവാരത്തിലുള്ള വിശ്രമകേന്ദ്രം കുടുംബശ്രീയുടെയും നഗരസഭയുടെയും മേൽ നോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന രീതിയിലാകും പ്രവർത്തനം. 40 ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ ടോയ്ലറ്റും വിശ്രമമുറികളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയം നിർമ്മിച്ചത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും നാലുവീതം ടോയ്ലെറ്റും ഇവിടെയുണ്ട്. ഭിന്നശേഷി സൗഹൃദമുറികൾ ഓരോന്നു വീതവും ഉണ്ടാകും. ഇപ്പോൾ പ്ലംബിംഗ് ജോലികൾ പുരോഗമിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വൃത്തിയുള്ള ടോയ്ലെറ്റുകളുടെ അഭാവം നഗരത്തിലെത്തുന്നവരെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ്. കെ.എസ്ആർ.ടി.സി ഡിപ്പോയിൽ ടോയ്ലെറ്റുണ്ടെങ്കിലും കെട്ടിടത്തിന്റെ അവസ്ഥയും ടോയ്ലെറ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. സ്വകാര്യബസ് സ്റ്റാൻഡ് വളപ്പിൽ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടോയ്ലെറ്റുകൾ ജീർണാവസ്ഥയിലായിരുന്നു. ഈ കെട്ടിടം പൊളിച്ചുനീക്കിയാണ് വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചത്. വിശ്രമമുറികൾ, കഫ്റ്റീരിയ, മുലയൂട്ടൽ മുറി എന്നിവയും ഇതിനൊപ്പം സജ്ജമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...