തിരുവല്ല: എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം “പ്രവേശിക 2023” ന്റെ ഉദ്ഘാടനം മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ ഇ. ഗീവർഗീസ് നിർവഹിച്ചു. സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ചെറി ജോർജ് ജോൺ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജോൺ കെ.തോമസ്, ഹെഡ്മിസ്ട്രസ് മേരി കെ ജോൺ, പി ടി എ വൈസ് പ്രസിഡണ്ട് കുരുവിള മാത്യു, സെൻമോൻ വി. ഫിലിപ്പ്, ജിജി ചാക്കോ, സുരേഷ് കോശി, പ്രീത എസ്.ഫിലിപ്പ്, ബിന്ദു മേരി തോമസ്, ഷൈനി മേരി എബ്രഹാം,ഫാ. ഷാജി ജേക്കബ് എന്നിവർ പ്രസംഗിച്ചു. എൻ എസ് എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയവയുടെ അകമ്പടിയോടെ ആനയിക്കപ്പെട്ട നവാഗതരെ രണ്ടാംവർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. പ്രതീകാത്മമായി ദീപം കൈമാറിയ സമ്മേളനത്തിൽ നടത്തപെട്ട വിവിധ കലാപരിപാടികൾ പരിപാടിക്ക് മിഴിവേകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.