കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികൾ തൊഴിലാളി വിരുദ്ധം ; ആർ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐ.എൻ. ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ഏകദിന നേതൃയോഗം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് നൽകിയും സ്ഥിരം തൊഴിലാളികളെ പിൻവലിച്ച് നിശ്ചിതകാല തൊഴിലാളികളെ തൊഴിൽ മേഖലകളിൽ നിയമിച്ചും കേന്ദ്ര സർക്കാർ തൊഴിൽ മേഖല തകർത്തു കൊണ്ടിരിക്കുകയാണ്.

തൊഴിലാളികൾക്ക് കൃത്യമായി ശബളം പോലും നൽകാതെ കെ എസ് ആർ റ്റി സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളെ സംസ്ഥാന സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കു പോലും കൂലി നൽകാൻ തയ്യാറാകുന്നില്ല. തൊഴിൽമേഖലകൾ അനിശ്ചിതത്വത്തിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് തൊഴിലാളികളെ സാരമായ രീതിയിൽ ബാധിക്കുകയാണ്. അഴിമതിയും ധൂർത്തും മാത്രമാണ് രണ്ട് സർക്കാരുകളുടെയും മുഖമുദ്രയെന്നും ചന്ദ്രശേഖർ പറഞ്ഞു.

ആന്റോ ആന്റണി എം പി, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ഐ .എൻ ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എ ഷംസുദീൻ, എ സുരേഷ് കുമാർ, ഹരികുമാർ പൂതംകര, പി കെ ഗോപി, തോട്ടുവ മുരളി, എ ഡി ജോൺ, ആർ സുകുമാരൻ നായർ, പി ജെ വിനോദ് കുമാർ, വി എൻ ജയകുമാർ, അങ്ങാടിക്കൽ വിജയകുമാർ, സതീഷ് ചാത്തങ്കേരി, ജി ശ്രീകുമാർ, സി കെ അർജുനൻ, എ ആനന്ദൻ പിള്ള, പി കെ ഇക്യുബാൽ, സജി കെ സൈമൺ, ഓമന സത്യൻ, ശാന്തമ്മ അനിൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ ടോള്‍ നല്‍കാതെ കടന്നുകളഞ്ഞ കാര്‍ ഒടുവില്‍ പോലീസ്...

0
കോഴിക്കോട്: ദേശീയ പാത ആറുവരിപ്പാതയില്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ നിരവധി തവണ...

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...