പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ സംഭരണിയില്‍ അടിഞ്ഞുകൂടിയ ചെളി നീക്കുന്ന ജോലികള്‍ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ സംഭരണിയില്‍ അടിഞ്ഞുകൂടിയ ചെളി നീക്കുന്ന ജോലികള്‍ക്ക് തുടക്കമായി. മോട്ടോര്‍ ഉപയോഗിച്ചാണ് ചെളി നീക്കുന്നത്. ഇതുമൂലം ജലവിതരണം വെച്ചൂച്ചിറ മേഖലയില്‍ കുറച്ചു ദിവസത്തേക്ക് തടസപ്പെടുവാന്‍ സാധ്യതയുണ്ട്. ഇന്നലെ മുതലാണ് കിണറില്‍ അടിഞ്ഞ ചെളി നീക്കുന്ന ജോലികളാരംഭിച്ചത്. 2018ലെ മഹാപ്രളയത്തില്‍ അടിഞ്ഞ ചെളി ഒരു വര്‍ഷം മുന്‍പു നീക്കം ചെയ്തിരുന്നെങ്കിലും കഴിഞ്ഞ മഴക്കാലത്ത് വീണ്ടും ചെളി നിറയുകയായിരുന്നു.

മുന്നറിയിപ്പില്ലാതെ പെരുന്തേനരുവി തടയിണയിലെ മണ്ണ് നീക്കം ചെയ്തതും കിണറില്‍ ചെളി അടിയാന്‍ കാരണമായി. ഇതുമൂലം കിണറിന്‍റെ ആഴം കുറഞ്ഞതു കൊണ്ടു പലതവണ പമ്പിംങ് മുടങ്ങുകയും ചെയ്തിരുന്നു. നദിയില്‍ നിന്നും കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിലെ ചെളിയും ചേമ്പറിലെ തടസവും ഒരുമാസം മുമ്പ് നീക്കം ചെയ്തിരുന്നു. അതോടെ പമ്പിംങ് പൂര്‍ണ്ണതോതില്‍ ആരംഭിച്ചിരുന്നെങ്കിലും കിണറിന്‍റെ സംഭരണ ശേഷി കുറഞ്ഞത് ആശങ്കയിലാക്കിയിരുന്നു. കൂടാതെ പമ്പിംങ് സമയത്ത് വെള്ളത്തിനൊപ്പം ചെളി കയറി മോട്ടോറുകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. വേനല്‍ കടുത്തതോടെ വെള്ളത്തിന്‍റെ ഉപയോഗം വര്‍ദ്ധിച്ചതോടെ പൂര്‍ണ്ണതോതില്‍ പമ്പിംങ് തുടരുവാന്‍ വേണ്ടിയാണ് ചെളി ഇപ്പോള്‍ നീക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...