പുതുപ്പള്ളി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്റെ കേന്ദ്ര പ്രചാരണ സമിതി ഓഫീസ് പമ്പാടിയില്‍ വൈകിട്ട് 5 മണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം) പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എമാര്‍ നേതൃത്വം നല്‍കും. പുതുപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ് എം എംഎല്‍എ മാര്‍ക്കും നേതാക്കള്‍ക്കുംതിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കി.
അയര്‍ക്കുന്നം: പുതുപ്പള്ളിയില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാക്കി ഇടതു സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിന് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതലകള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന് വാകത്താനം, അകലകുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളും, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എയ്ക്ക് പുതുപ്പള്ളി, മണര്‍കാട് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയ്ക്ക് പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളുടെ ചുമതലയും നല്‍കിയിട്ടുള്ളതായി പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ബേബി ഉഴുത്തുവാല്‍, ജോസ് പാറേക്കാട്ട്, കെ ജെ ഫിലിപ്പ്, കെ പി ജോസഫ്, രാജേഷ് വാളിപ്ലാക്കല്‍, ബൈജു പുതിയിടത്ത് ചാലില്‍, സാജന്‍ തൊടുക, സണ്ണി മാത്യു തുടങ്ങിയവര്‍ക്ക് സഹ ചുമതലകളും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ യൂത്ത് ഫ്രണ്ടും വനിതാ കോണ്‍ഗ്രസും കെഎസ് സി യും പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തും.
നിയോജകമണ്ഡലം നേതൃ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷത വഹിച്ചു. നേതൃ യോഗം പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോസഫ് ചാമക്കാല, കെ പി ജോസഫ്, മാത്തുക്കുട്ടി ഞായര്‍ കുളം, ഡാന്‍ഡീസ് കൂനാനി, ആലിച്ചന്‍ മാത്യു, സുനില്‍ കുന്നക്കാട്ട്, സണ്ണി മാന്തറ, ജോര്‍ജുകുട്ടി പുറ്റത്താങ്കല്‍, ജോസ് കുടകശ്ശേരി, ജോയ് ഇലഞ്ഞിക്കല്‍, ആലി മാത്യു, അമല്‍ ചാമക്കാല, റെനി വള്ളികുന്നേല്‍, രാജു കുഴിവേലി, ജയ്‌മോന്‍ പുത്തന്‍പുര, ജിജോ വരിക്കമുണ്ട, ജോണ്‍ മര്‍ക്കോസ്, പീറ്റര്‍ വാതപ്പള്ളി, അഖില്‍ കുഴിവേലി, അഭിലാഷ് തെക്കേതില്‍, ശാന്തി പ്രഭാത, അമ്പിളി പുല്ലുവേലി, കെ കെ രഘു, മനീഷ് പൂവത്തുങ്കല്‍, സാബു കണിപ്പറമ്പില്‍, ഷാജു മുപ്പാത്തിയില്‍, ജെയിംസ് പാമ്പാടി, ബെന്നി ഇളങ്കാവില്‍, അശോക് മോസസ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-