പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണംസംഘത്തില്‍ ഫാര്‍മ്മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. കേരളത്തില്‍ ക്ഷീരവികസനമേഖല മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ട്‌പോകാന്‍ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി മുതല്‍ എല്ലാം പുറത്ത് നിന്ന് വാങ്ങുന്ന ഒരു രീതിമാറി.

പച്ചക്കറി ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. പത്തനംതിട്ട ജില്ല പാലുല്‍പ്പാദനത്തില്‍ ഒരുപാട് മുന്നോട്ട് വന്നു. ജില്ലയില്‍ പറക്കോട് ബ്ലോക്ക് ആണ് പാലുല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനം. ക്ഷീരവികസനവകുപ്പ് മന്ത്രി കേരളത്തില്‍ ഒട്ടാകെ സഞ്ചരിച്ചു കൊണ്ട് ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. പാല്‍ കൊണ്ട് നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കണം. ഇന്ന് സഹകരണസംഘങ്ങളുടെ കീഴില്‍ സൂപ്പര്‍ ബസാറുകള്‍ ബേക്കറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞമ്മ കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ചെറുകുന്നം കെ യൂ സി എസ് സെക്രട്ടറി സി ആര്‍ ദിന്‍രാജ്, ടി ആര്‍ സി എം പി യൂ ബോര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരകുറുപ്പ്, ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്യ വിജയന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജെയിംസ്, ഗ്രാമപഞ്ചായതത്ത് അംഗങ്ങളായ വി വിനേഷ്, ജി പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍, ശ്രീജ എസ്, ആര്‍ സുപ്രഭ, പത്തനംതിട്ട ഡയറി മാനേജര്‍ പി എ മുഹമ്മദ് അന്‍സാരി, അടൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ പ്രദീപ്കുമാര്‍ സിപിഐ ജില്ല കമ്മിറ്റി അംഗം എം മധു, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ് ജയന്‍ ബി തെങ്ങമം, കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ സഹകരണസംഘം പ്രസിഡന്റ് തോട്ടുവ പി മുരളി, മില്‍മ്മ അസിസ്റ്റന്റ് മാനേജര്‍ ഡി ജീവന്‍, മില്‍മ പ്രോഡക്റ്റ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍ എസ് സുരേഷ്‌കുമാര്‍, അടൂര്‍ ഡയറി ഫാം ഇന്‍സ്ട്രക്റ്റര്‍ സജി പി വിജയന്‍ സിപിഐ തെങ്ങമം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബിനു വെള്ളച്ചിറ, സിപിഐഎം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം അനു സി തെങ്ങമം, ഡിസിസി മെമ്പര്‍ ആര്‍ അശോകന്‍, ചെറുകുന്നം ബോര്‍ഡ് മെമ്പര്‍മ്മാരായ കെ പശുപാലന്‍, സി മണിയമ്മ, ആര്‍ ജയകുമാരി, എല്‍ ഉഷാകുമാരി, സി ഗിരിജാകുമാരി, ചെറുകുന്നം കെ യൂ സി എസ് വൈസ്പ്രസിഡന്റ് കെ സദാശിവന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. ചെറുകുന്നം കെ യൂ സി എസ് പ്രസിഡന്റ് ബി രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; ‘ഓരോ അരമണിക്കൂറിലും ഒരു മരണം’ ; യു.എൻ

0
ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കി യു.എൻ. ഓരോ 30...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...