തിരുവല്ല താലൂക്ക് ആശുപത്രിയിൽ മോർച്ചറി, ലാബ് ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല നഗരസഭയുടെ മേൽനോട്ടത്തിലുള്ള തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മുൻസിപ്പാലിറ്റി ഫണ്ട് 45 ലക്ഷം രൂപ വിനിയോഗിച്ച് 12 യൂണിറ്റ് ഫ്രീസർ സൗകര്യങ്ങളോട് കൂടിയ മോർച്ചറി, ലാബ് ഉപകരണങ്ങൾ (ബയോ കെമിസ്ട്രി ആൻഡ് ഹോർമോണൽ അനലൈസർ മെഷീൻസ്) ,പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം, വാട്ടർ എടിഎം, ഫാർമസി റാക്ക് എന്നിവയുടെയും പ്രവർത്തന ഉദ്ഘാടനം  നടന്നു. തുടർന്ന് സാറാമ്മ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ല മുൻസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്ജ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുൻസിപ്പാലിറ്റിയുടെ വിവിധ ഫണ്ടുകൾ ആശുപത്രിയുടെ വികസനത്തിനും തുടർ പ്രവർത്തനങ്ങൾക്കും വേണ്ടി മാറ്റി വെച്ചിട്ടുണ്ടെന്നു ചെയർപേഴ്‌സൺ യോഗത്തിൽ അറിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ജോസ് പഴയിടം, ഷീല വർഗീസ്, ശ്രീനിവാസ് പുറയാട്ട്, ജെനു മാത്യു, പി. പ്രേംജിത് ശർമ്മ, റെയ്ന ജോർജ്, ഷാനി താജ്, മാത്യു ചാക്കോ, അഡ്വ. നൈനാൻ, വി. എം മത്തായി, അനീർ മുഹമ്മദ്, മനു ജോസഫ്, മോഹൻദാസ് പെരിങ്ങര, എ കെ ആസാദ്, ലെജു എം സക്കറിയ ,ശോഭ വിനു എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി എൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോ മഞ്ജു. എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...