റാന്നി വലിയ പാലം പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി : അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി വലിയ പാലം പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പാലം നിർമ്മാണം പൂർത്തിയാക്കുന്നതിന് 46 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിനായി 14.07 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതുക്കിയ തുകയ്ക്ക് കെ ആർ എഫ് ബിയുടെ അനുമതി ലഭിച്ചതോടെ പ്രവൃത്തികൾ വീണ്ടും ടെൻഡർ ചെയ്തു നിർമ്മാണം ഉടൻ പുനരാരംഭിക്കാൻ ആകുമെന്ന് എംഎൽഎ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് 26. 76 കോടി രൂപ അനുവദിച്ച പാലത്തിൻറെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പാലത്തിന് ഇരുകരകളിലേയും അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നീണ്ടു. അപ്പ്രോച്ച് റോഡ് നിർമിച്ചതിനുശേഷമേ ബാക്കി പ്രവൃത്തികൾ നടത്താൻ കഴിയുകയുള്ളൂ എന്ന സാഹചര്യം വന്നപ്പോൾ നിർമ്മാണം 34 % ആയപ്പോഴേക്ക് മുടങ്ങി. സ്ഥലം ഏറ്റെടുപ്പ് നടപടികൾ നീണ്ടതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർമ്മാണം പാതിയിലെത്തി മുടങ്ങിക്കിടക്കുന്ന പാലം സന്ദർശിക്കുകയും നിർമ്മാണ പുനരാരംഭിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

അങ്ങാടി വില്ലേജിൽ ഉപാസനക്കടവ് മുതൽ പേട്ട വരെയുള്ള ഭൂമിയും റാന്നി വില്ലേജിൽ പെരുമ്പുഴ കടവ് മുതലും അപ്പ്രോച്ച് റോഡായി ഉയർത്തുന്ന രാമപുരം – ബ്ലോക്ക് പടി റോഡിന് ഇരുവശത്തുമുള്ള വസ്തുക്കളും ആയിരുന്നു ഏറ്റെടുക്കേണ്ടത്. അതിൽ റാന്നി വില്ലേജിലെ 22.11 ആർ സ് സ്ഥലം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഭൂമി പരിവർത്തനത്തിന് അനുമതി നേടിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ യോഗങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ നിരന്തരം വിളിച്ചു ചേർത്താണ് സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ പാലമാണ് ഇവിടെ നിർമ്മിക്കുക. 317 മീ നീളവും 12 മീ. വീതിയും ഉള്ള പാലത്തിൻറെ ഇരുവശത്തും നടപ്പാതയും ഉണ്ട്. പാലത്തിൻറെ നദിയിലെ മൂന്ന് തൂണുകളുടെ നിർമ്മാണം ഇപ്പോൾ ഭാഗികമായി നടന്നിരിക്കുന്നത്. റാന്നി കരയിലെ അപ്പ്രോച്ച് റോഡിൻറെ നിർമ്മാണവും ഭാഗികമായി നടന്നിട്ടുണ്ട്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിലവിലുള്ള റാന്നി വലിയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലം റാന്നിയുടെ സമഗ്ര വികസനത്തിനാണ് വഴിതെളിക്കുക. സംസ്ഥാനപാതയ്ക്ക് സമാന്തരമായി ബ്ലോക്ക് പടി മുതൽ പൊന്തൻ പുഴ വരെ പുതിയ ഒരു പാത തുറക്കുന്നതുവഴി റാന്നി, മാമുക്ക്, ഇടിയപ്പാറ ഭാഗങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയും പുതിയ പ്രദേശങ്ങളുടെ വികസനത്തിന് വഴിതെളിക്കുകയും ചെയ്യും. റാന്നിക്ക് അടുത്തുള്ള നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി മുന്നിൽ കണ്ടുള്ള വികസനത്തിനാണ് ഇത് വഴിതെളിക്കുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...