വന്യ മൃഗ ശല്യത്തിനൊപ്പം കാട്ടുതീയും പടരുന്നു : മലയോര മേഖലകള്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടമുരുട്ടി ചണ്ണ പെരുന്തേനരുവി മേഖലയിൽ രണ്ടു ദിവസമായി വനാതിർത്തിയിൽ തീ പടർന്നു പിടിക്കുന്നു. തീ പിടുത്തത്തിനൊപ്പം കാടിറങ്ങുന്ന വന്യമൃഗങ്ങളും കൂടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍.കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷവും വനത്തിനു സമീപമുള്ള കൃഷി ഭൂമിയിലും തീ ആളിപിടിച്ച് വ്യാപകമായി കൃഷി നശിച്ചിരുന്നു. ടാപ്പിംഗ് നടത്തി വന്നിരുന്ന റബ്ബറും, കാപ്പിയും, കവുങ്ങും ഉൾപ്പടെ നിരവധി കൃഷികളും ചെറു കൃഷികളും തീയിൽ എരിഞ്ഞമര്‍ന്നു. നാട്ടുകാരുടെയും വനം വകുപ്പ് വാച്ചർ മാരുടെയും സമയോചിതമായ ഇടപെടൽ മൂലം തീ അണച്ചതോടെ വലിയ ദുരന്തം ഒഴിവായി. വെള്ളമില്ലാത്ത സ്ഥലത്തു പച്ച മരത്തിൻ്റെ ചില്ലകൾ ഒടിച്ചും മറ്റും തീയുള്ള സ്ഥലങ്ങളിൽ അടിച്ചാണ് കാട്ടുതീ തടഞ്ഞത്. വിവരം അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്നും അഗ്നി ശമനസേന സ്ഥലത്തെത്തിയെങ്കിലും വാഹനം കടന്നു ചെല്ലാത്ത സ്ഥലമായതിനാൽ ഒന്നും ചെയ്യാനായില്ല.

തുടർന്ന് സ്ഥലത്തെത്തിയ ഇവർ തീ പൂർണ്ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തി മടങ്ങുകയായിരുന്നു. ചണ്ണത്തടത്തിൽ സുലൈമാൻ, വട്ടപ്പാറ മോഹിനി, പുഷ്പ എന്നിവരുടെ പറമ്പുകളിലാണ് തീ പിടുത്തത്തിൽ നാശം ഉണ്ടായത്.പെരുന്തേനരുവി വനമേഖലയിലും പമ്പാനദിയുടെ തീരത്തുമാണ് ആന അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഏറുന്നത്. ആദ്യ ദിവസം കൂട്ടമായെത്തിയ ആനകളില്‍ നിന്നും രണ്ടാനകള്‍ പ്രദേശത്തു തുടരുന്നതാണ് ആശങ്കയുളവാക്കുന്നത്. ആന നദി മുറിച്ചു കടന്ന് മറുകരയിലെത്തുമോയെന്നാണ് ഭയം. വനത്തിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിയതും തീറ്റ ലഭ്യത കുറഞ്ഞതും അടിക്കാടുകള്‍ക്ക് തീപടരുന്നതുമാണ് ആനകള്‍ വനാതിര്‍ത്തി വിട്ട് നാട്ടിലിറങ്ങാന്‍ കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...