മല്ലപ്പള്ളി : കുന്നന്താനം കിൻഫ്രാ പാർക്കിലെ പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംസ്കരണകേന്ദ്രം 10-ന് 4.30-ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. റീബിൽഡ് കേരള പദ്ധതി വഴി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയും ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് എട്ടരക്കോടി രൂപ ചെലവഴിച്ചാണ് കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ ഫാക്ടറി പ്രവർത്തനസജ്ജമാക്കിയത്. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ തദ്ദേശ സ്ഥാപനതലത്തിൽ തരംതിരിക്കുകയും പുനഃചക്രമണ യോഗ്യമായവ കുന്നന്താനം കിൻഫ്രാ പാർക്കിലെ സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണകേന്ദ്രത്തിൽ എത്തിച്ച് ഗ്രാന്യൂൾസ് ഉത്പാദിപ്പിക്കുകയാണ് പദ്ധതി. ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിലേക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അധ്യക്ഷയും ഓമല്ലൂർ ശങ്കരൻ ജനറൽ കൺവീനറും ആയി സംഘാടക സമിതി രൂപവത്കരിച്ചു. ബീനാ പ്രഭ, ആർ.അജയകുമാർ, ജിജി മാത്യു, സാറാ, ജോർജ് എബ്രഹാം, സി.കെ.ലതാകുമാരി, ദിനേശ് കുമാർ, വിദ്യാമോൾ, ഉഷാജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1