പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി സ്കൂൾ നഴ്സറി യോജനയുടെ ഉദ്ഘാടനം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി; കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്കൂൾ നഴ്സറി യോജനയുടെ ഉദ്ഘാടനം കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. സ്‌കൂൾ വിദ്യാർത്ഥികളെ സസ്യ നഴ്‌സറികൾ വളർത്തുന്നതിൽ പങ്കാളികളാക്കുകയും അവരെ പ്രകൃതിയോട് അടുപ്പിക്കുക, വിത്തുകൾ മുളയ്ക്കുന്നതിന്റെ സ്വാഭാവിക പ്രക്രിയകൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക, തൈകൾ വളരുന്നത് കാണുന്നതിന്റെ സന്തോഷം അനുഭവിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. വൃക്ഷങ്ങളുടെയും ചെടികളുടെയും വിവിധ ഗുണങ്ങളും, പ്രാധാന്യവും തിരിച്ചറിയാനും അവയെക്കുറിച്ച് പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

പൈലറ്റ് അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്കുള്ള പദ്ധതിയാണ് ആരംഭിക്കുന്നത്. 6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടീൽ സീസണിന്റെ തുടക്കത്തിൽ, ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് ഒരു തൈയെങ്കിലും വളർത്താനും പരിപോഷിപ്പിക്കാനും, അക്കാദമിക് സീസണിന്റെ അവസാനത്തിൽ തൈകൾ നടീലിന് പര്യാപ്തമാക്കുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. കോന്നിയിലെ വിവിധ സ്കൂളുകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും വിതരണം ചെയ്യുന്നതിനാവശ്യമായ വൃക്ഷതൈകളുടെ വിത്തുകൾ പാകി വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പരിചരണം നൽകി അവയെ വിതരണത്തിന് തയ്യാറാക്കുന്നു.

ഈ ഹൃസ്വകാല പദ്ധതിയിൽ രക്തചന്ദനം, അശോകം, പേര തുടങ്ങിയവ വൃക്ഷങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കോന്നി ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ് അധ്യക്ഷതവഹിച്ച ചടങ്ങ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ്.അശോക് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.ശ്രീകുമാർ, മാനേജർ എൻ.മനോജ്, പി.ടി.എ.പ്രസിഡൻ്റ് മനോജ് പുളിവേലിൽ, ഇക്കോ ക്ലബ്ബ് കൺവീനർ പ്രമോദ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...