Wednesday, July 2, 2025 5:54 am

സ്നേഹാലയം ഒരുങ്ങി ; ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : വെള്ളിയാഴ്ച്ച ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയം പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു സന്ദർശിച്ചു. കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി ചുമതലയിൽ പല കാരണങ്ങളാൽ വീടുകളിൽ അസൗകര്യം ഉള്ളവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരും ഉറ്റവർ നഷ്ടപ്പെട്ട് അനാഥരായവരെയും സംരക്ഷിക്കുന്നതിനാണ് “സ്നേഹാലയം” ഒരുങ്ങുന്നത്. അഡ്വ.സോമപ്രസാദ് എം പി യുടെ ഫണ്ടിൽ നിന്നും സുമനസ്സുകൾ നൽകിയ തുകയും ഉപയോഗിച്ച് സൊസൈറ്റി ചുമതലയിൽ എലിയറയ്ക്കലിൽ നിർമ്മിച്ച സ്നേഹാലയം ജനുവരി വെള്ളിയാഴ്ച്ച പകൽ 3.30 ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.

അദ്യഘട്ടത്തിൽ സ്നേഹലയത്തിൽ 20 കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യമാണ് ആരംഭിക്കുന്നത്. എലിയറയ്ക്കലിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനാകും. സാന്ത്വന പരിചരണ സന്ദേശവും കിടപ്പ് രോഗികളുടെ ഫോറം സ്വീകരിക്കലും പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു നിർവ്വഹിക്കും. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ രോഗികൾക്കുള്ള പ്രതിമാസ കിറ്റ് വിതരണം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ രേഷ്മ മറിയം റോയി, സുലേഖ വി നായർ ഷീലാകുമാരി ചാങ്ങയിൽ, എൻ നവനിത്ത്, ആർ മോഹനൻ നായർ, പിആർപിസി രക്ഷാധികാരി പി ബി ഹർഷകുമാർ, ഐഎൻകെഇഎൽ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ എൻ ശശിധരൻ നായർ, പി ആർ പി സി ചെയർമാൻ പി എസ് മോഹനൻ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തുളസീമണിയമ്മ, വർഗ്ഗീസ് ബേബി, സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ അംഗം പി ജെ അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി എന്നിവർ പങ്കെടുക്കും. സൊസൈറ്റി സെക്രട്ടറി കെ എസ് ശശികുമാർ സ്വാഗതവും ടി രാജേഷ് കുമാർ നന്ദിയും പറയും.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...