സാഹചര്യം കണക്കിലെടുത്തു കൊണ്ടുള്ള അക്കാദമിക പദ്ധതികളാകണം ഇനി ആസൂത്രണം ചെയ്യേണ്ടത് ; പ്രിയ എം.വി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കോവിഡ് കാലത്ത് പഠനത്തിനായി കുട്ടികൾ ഉപയോഗിച്ചു തുടങ്ങിയ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടേയും നവമാധ്യങ്ങളുടേയും ദുരുപയോഗം ഇപ്പോൾ കുട്ടികളെ മാനസിക സംഘർഷങ്ങളിലും അനാരോഗ്യ കരമായ അവസ്ഥകളിലേക്കും വിപത്തുകളിലേക്കും കൊണ്ട് എത്തിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യം കണക്കിലെടുത്തു കൊണ്ടുള്ള അക്കാദമിക പദ്ധതികളാകണം ഇനി ആസൂത്രണം ചെയ്യേണ്ടത് എന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ എം.വി അഭിപ്രായപ്പെട്ടു. ആലപ്പുഴയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം 2022 ലെ കാര്യോപദേശക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മുന്നിൽ നിൽക്കുന്ന കുട്ടികളെ വീണ്ടും മുന്നിലെത്തിക്കലല്ല അധ്യാപരുടെ ഉത്തരവാദിത്വം, മറിച്ച് പിന്നാക്കക്കാരെ എങ്ങനെ മുൻ നിരയിലെത്തിക്കാം എന്നതാണ് പ്രധാനം. അതിന് കുട്ടിയെ അറിയുന്ന, അവന്റെ നൈപുണികൾ, മനോഭാവം, അഭിരുചി എന്നിവ അറിയുന്നവരാകണം അധ്യാപകർ എന്നും അവര്‍ പറഞ്ഞു. പുതിയ അക്കാദമിക വർഷത്തിൽ രൂപീകരിച്ചു നടപ്പാക്കേണ്ട വിവിധ വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം. ചെങ്ങന്നൂർ മുൻസിപ്പൽ വിദ്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.കെ.ജെ ബിന്ദു സ്വാഗതം ആശംസിച്ചു.

യോഗത്തിൽ എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ സുരേഷ് കുമാർ.എസ്, ഹയർ സെക്കന്ററി ആർ.ഡി.ഡി വി.കെ അശോക് കുമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ – ഓർഡിനേറ്റർ ഏ.കെ പ്രസന്നൻ, തലശ്ശേരി ഗവ.ട്രെയിനിംഗ് കോളേജ് അസോഷ്യേറ്റ് പ്രൊഫസർ ഡോ.എം.ഓമന ശീലൻ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി രതീഷ്, ഡയറ്റ് മുൻ പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ.ആർ രാജഗോപാൽ, ഗവ.ഹൈസ്കൂൾ അധ്യാപിക ഉമാശർമ്മ , അങ്ങാടിക്കൽ ടി.ടി.ഐ അധ്യാപിക മെർലിൻ മറിയം വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം ഡയറ്റ് ലക്ചറർ ഡോ.എൻ.മുരാരി ശംഭു അവതരിപ്പിച്ചു. പുതിയ വർഷം ഡയറ്റ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിവരണം സീനിയർ ലക്ചറർ എം.അജയകുമാർ നടത്തി. കെ.ജി വിജയ ബാബു (സീനിയർ ലക്ചറർ) നന്ദി പ്രകാശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...