തെരുവില്‍ ദുരിതമനുഭവിച്ച സുധീഷിന് സാമൂഹ്യ നീതി വകുപ്പിന്റെ സാന്ത്വനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാലില്‍ പൊട്ടിയൊലിക്കുന്ന വൃണവുമായി ആരോരുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുധീഷിന് സാമൂഹ്യനീതി വകുപ്പ് ചികിത്സയൊരുക്കി. ഏറെക്കാലമായി തോണ്ടംകുളങ്ങരയ്ക്ക് സമീപം കടത്തിണ്ണയിലാണ് സുധീഷ് കഴിഞ്ഞിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആരംഭിച്ച ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആശ്രയം.

കാലിലുണ്ടായ മുറിവ് പിന്നീട് വലിയ വൃണമായി മാറുകയായിരുന്നു. ഓള്‍ ഡവലപ്പ്മെന്റ് റെസ്പോണ്‍സ് ഫോറം എന്ന സംഘടനയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെ വിവരമറിയിച്ചത്. വിഷയം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചികിത്സക്കായി സുധീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ അബീന്‍, എ.ഡി.ആര്‍.എഫ്. കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍ യാത്രാ മധ്യേ സുധീഷിന്റെ അസുഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ മധു, എ.ഡി.ആര്‍.എഫ് രക്ഷാധികാരി സി.വിജയകുമാര്‍, അജിത്ത് കുമാര്‍, ഹരീഷ്, അജീഷ്, സാമൂഹ്യ പ്രവര്‍ത്തകരായ യദുകൃഷ്ണന്‍, സക്കറിയ, അമല്‍ എന്നിവരും സന്നിഹിതരായിരുന്നു. എ.ഡി.ആര്‍.എഫ്. പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ ലാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുധീഷിനെ സഹായിക്കാനുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...