Monday, January 13, 2025 11:10 pm

തണ്ണിത്തോട് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം 14ന് മുഖ്യമന്ത്രി നിര്‍വഹിക്കും ; മൂന്ന് സ്‌കൂളുകള്‍ക്ക് തറക്കല്ലിടും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നിര്‍മിച്ച തണ്ണിത്തോട് ഗവ.വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനവും ജി.യു.പി.എസ് മാടമണ്‍, ജി.എച്ച്. എസ്.എസ് കിസുമം, എം.എം.എസ് ജി.യു.പി.എസ് ചന്ദനക്കുന്ന് എന്നീ വിദ്യാലയങ്ങളുടെ നിര്‍മാണ ഉദ്ഘാടനവും നാളെ (സെപ്റ്റംബര്‍ 14ന് ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും.

പരിപാടിയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, അഡ്വ. കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, കെ.ആന്റണി രാജു, ജി.ആര്‍ അനില്‍, പ്രൊഫ.ആര്‍.ബിന്ദു, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ.പി.എ മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജില്ലയിലെ വിദ്യാലയങ്ങളില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ എന്നിവര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില നല്ല രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കെ സുധാകരന്‍

0
കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില നല്ല രീതിയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി...

ശബരിമലയിൽ 14.01.2025 ലെ ചടങ്ങുകൾ

0
ശബരിമലയിൽ 14.01.2025 ലെ ചടങ്ങുകൾ ...................................................................... പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി...

ചൊവ്വാഴ്ച (14 ) വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല

0
പത്തനംതിട്ട : മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന്...

തമിഴ്നാട് സ്വദേശിയായ യുവാവിന് വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് പൊള്ളലേറ്റു

0
തൃശൂർ: തമിഴ്നാട് സ്വദേശിയായ യുവാവിന് വൈദ്യുതി ട്രാൻസ്ഫോർമറിൽ നിന്ന് പൊള്ളലേറ്റു. മധുര...