മദ്യപാനം, അശ്രദ്ധ, – 5 വർഷത്തിനിടെ കെ എസ് ആർ ടി സി റദ്ദാക്കിയത് 259 ഡ്രൈവർമാരുടെ ലൈസൻസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചു വർഷത്തിനിടെ കെഎസ്ആർടിസി റദ്ദാക്കിയത് 259 ഡ്രൈവർമാരുടെ ലൈസൻസ്.  മദ്യപിച്ചുള്ള ഡ്രൈവിങ് , അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, എന്നിവയാണ് ലൈസെൻസ് റദ്ദ് ചെയ്യാൻ കാരണം. ലോക്‌ഡൗൺ കാലഘട്ടമായിരുന്ന 2020-ൽ മാത്രമാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കെതിരേ നടപടി വരാതിരുന്നത്.

2016 മേയ് മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നൽകിയത്. ഈ കാലഘട്ടത്തിൽ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്. 2016 മുതൽ 2021 ജൂലായ്‌ വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 2020-ൽ 883 പേർക്കാണ് നിയമ നടപടിയിലൂടെ ലൈസൻസ് നഷ്ടമായത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 997 പേരുടെ ലൈസൻസ് നഷ്ടമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....