ആരോഗ്യ മേഖലയിൽ പ്രവർത്തന മികവുകൊണ്ട് ലോകത്തിന്റെ ആദരവ് നേടിയെടുക്കാൻ സർക്കാരിന് സാധിച്ചു : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അടൂർ : ആരോഗ്യ മേഖലയിൽ പ്രവർത്തന മികവുകൊണ്ട് ലോകത്തിന്റെ ആദരവ് നേടിയെടുക്കാൻ സർക്കാരിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധി കാലഘട്ടത്തിൽ പോലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് സാധിച്ചതായും ചിറ്റയം കൂട്ടിച്ചേർത്തു. എന്നാൽ ഈ കൂട്ടായ പ്രവർത്തനങ്ങളെ താഴ്ത്തിക്കാണിക്കാനുള്ള സംഘടിതശ്രമങ്ങൾ പലയിടങ്ങളിലും നടക്കുന്നതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

ചടങ്ങിൽ ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷാ ഉദയൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ഷീനാ രാജൻ, ശ്രീജാ കുമാരി , പി പി ബാബു, അനിതാകുമാരി, മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, രാജേഷ് അമ്പാടി, സൂസൻ ശശികുമാർ, ലക്ഷ്മി ഡി, രാജേഷ് മണക്കാല, അനീഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ 2017-2018 വർഷത്തെ ആസ്ഥിവികസന ഫണ്ടിൽ നിന്നാണ് കെട്ടിടം നിർമ്മിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...