ഇൻകാസ് ഇബ്രി ഇഫ്താർ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഇൻകാസ് ഇബ്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഇബ്രി കാസിൽ ഹോട്ടലിൽ വെച്ച് നടത്തിയ ഇഫ്താർസംഗമത്തിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകർ സ്വദേശികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കടുത്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസ്സും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്‌പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് നമസ്കാരത്തിനും പ്രാർഥന നേതൃത്വം നൽകികൊണ്ട് നൗഫൽ അൻവരി കെഎംസിസി അഭിപ്രായപെട്ടു. ഉപാദികളില്ലാത്ത സഹോദര്യമാണ് മാനവികതയെ കൂടുതൽ സുന്ദരമാക്കുന്നതന്നു അധ്യക്ഷത വഹിച്ചുകൊണ്ട് ആക്ടിങ് പ്രസിഡന്റ്‌ രാജശേഖരൻ ചേർത്തല പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് ഇൻകാസിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ട് പോകുമെന്ന് ഇഫ്താർ കമ്മിറ്റി കൺവീനറും ഇൻകാസ് വൈസ് പ്രസിഡന്റ്‌മായ അൻസാരി യുസുഫ് പറഞ്ഞു. ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതവും സാമൂഹ്യ പ്രവർത്തകൻ കുയിൽ നിസാർ ഇഫ്താർ സംഗമം കോർഡിനേറ് ചെയ്തു. വിനുപ് വെണ്ട്രപ്പള്ളി, എൽദോ, നവാസ്, സുഭാഷ്, ഷാനവാസ്‌, ദീപു, സന്തോഷ്‌, സുഹൈൽ, പ്രഭാത്, താജുദ്ധീൻ കോഞ്ചേരി, എബിൻ, സുബൈർ കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. ട്രഷറർ മുരളി നന്ദി രേഖപെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...