വിദേശ പൗരനെ അപമാനിച്ച സംഭവം ; കൂടുതൽ പോലീസുകാർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് നടപടിക്ക് നിർദേശം നൽകിയത്. പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചേക്കും.

ഇതിനിടെ വിദേശ പൗരനോടുള്ള മോശം സമീപനത്തിൽ പോലീസിനു പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ വെച്ച് പോലീസിനെ വിലയിരുത്തരുത്. കേരളത്തിലെ പോലീസ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കൊല്ലം ജില്ലാ സമ്മേളന പൊതുചർച്ചയിലാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം.

കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയെ തകർക്കുന്ന നടപടികൾ അഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നടപടി സർക്കാർ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കും. അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....