ക്രിസ്മസ് സ്‌പെഷ്യല്‍ മണ്ണെണ്ണ മാര്‍ച്ച് 31 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്മസ് പ്രമാണിച്ചു സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി അനുവദിച്ച അര ലിറ്റര്‍ മണ്ണെണ്ണ വിതരണം മാര്‍ച്ച്‌ 31 വരെ ലഭിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇലക്‌ട്രിക്കല്‍ കണക്ഷന്‍ ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ എട്ടു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് എട്ടര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.

എ.വൈ.പി.എച്ച്‌.എച്ച്‌ കാര്‍ഡുകള്‍ക്ക് പതിവു വിഹിതമായ ഒരു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒന്നര ലിറ്റര്‍ ലഭിക്കും. എന്‍.പി.എന്‍.എസ്. എന്‍.പി.എസ്. കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ അര ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒരു ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.

മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള ഡിസംബര്‍ മാസത്തെ വിഹിതം 100 ശതമാനവും നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജനുവരി വിഹിതം 50 ശതമാനം ഉടന്‍ നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ജനുവരി 16നു സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...