ബസില്‍ മകളെ ഉപദ്രവിച്ചയാളെ അമ്മ തല്ലിയ സംഭവം ; ‘അക്രമിയെ അടിക്കേണ്ടി വന്നത് സഹികെട്ടപ്പോള്‍’ ; വിശദീകരിച്ച് അമ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസിൽ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാൾ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാൻ വന്നു. അത് ചോദ്യം ചെയ്തപ്പോൾ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും അമ്മ പറഞ്ഞു. രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലിൽ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോൾ വളരെ മോശമായിട്ടാണ് ഇയാൾ പ്രതികരിച്ചത്. കുട്ടി അപ്പോൾ തന്നെ അമ്മയെ വിളിച്ച് വേ​ഗം വരാൻ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോൾ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. മറ്റൊരു പെൺകുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ പുഴു

0
കരുമാല്ലൂർ: എറണാകുളം പറവൂരിന് അടുത്ത് കരുമാല്ലൂരിലെ ഒരു കടയിൽ നിന്ന്...

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...