കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവം ; മാത്യു കുഴൽനാടൻ എം എൽ എ അടക്കം 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ യും എറണാംകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലം പ്രയോഗിച്ചാണ് പൊലീസ് എംഎൽഎ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പ്രവർത്തകർ എറിഞ്ഞു തകർത്തു.

വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. എംപിയും എം.എൽ.എയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസെടുത്തിരുന്നു. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....