കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; കെഎസ്ആർടിസി ബസ്സിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മൽ റിഷാൽ ആണ് പിടിയിലായത്. വയനാട്ടിൽ കാപ്പി മോഷണക്കേസിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി. ഇന്ന് പുലർച്ചെ കോഴിക്കോട് നിന്ന് തൃശ്ശൂർ പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ വച്ച് അടുത്തിരുന്ന യുവതിയോട് റിഷാൽ മോഷമായി പെരുമാറുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ വയനാട് അമ്പലവയലിലെ ഒരു വീട്ടിൽ നിന്ന് കാപ്പി ചാക്കുകൾ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ എന്ന് പോലീസ് കണ്ടെത്തി. അന്ന് ഇയാളെ പിടികൂടാനായി പോലീസ് എത്തിയപ്പോൾ റിഷാൽ പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് മറ്റൊരു കേസിൽ അറസ്റ്റിലായത്. ചങ്ങരംകുളം പോലീസ് ജാമ്യം നൽകിയ ശേഷം അമ്പലവയൽ പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ വാങ്ങി വയനാട്ടിലേക്ക് കൊണ്ട് പോയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

0
ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം...

പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയ ലീഗിൻ്റെ എംപി...

0
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ...

പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം...

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി...

0
ഡൽഹി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി...