Wednesday, April 16, 2025 6:59 pm

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം- ഐ.ആര്‍.എസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മഴക്കെടുതികള്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ ആറു താലൂക്കുകളിലായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനം (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം-ഐ.ആര്‍.എസ്) സജീകരിച്ചു. താലൂക്ക്തലത്തില്‍ ആര്‍.ഡി.ഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനം(ഐ.ആര്‍.എസ്), ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു.
ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ആയിരിക്കും അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനത്തിന്റെ റെസ്പോണ്‍സിബിള്‍ ഓഫീസര്‍. ഇന്‍സിഡന്റ് കമാണ്ടറായി ഡെപ്യുട്ടി കളക്ടറെ (ദുരന്ത നിവാരണം) നിശ്ചയിച്ചു. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ആണ് ഡെപ്യൂട്ടി ഇന്‍സിഡന്‍ഡ് കമാന്‍ഡര്‍. ആര്‍.ടി.ഒ, ജില്ലാ പോലീസ് മേധാവി നിയോഗിച്ച ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി, ജില്ലാ ഫയര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്(ദുരന്ത നിവാരണം), ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരാണ് ജില്ലാതല അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനത്തില്‍ അംഗങ്ങളായിട്ടുള്ളത്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് തലത്തിലും ഐ.ആര്‍.എസ് സംവിധാനം നിലവില്‍വന്നു. താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാരെ റെസ്പോണ്‍സിബിള്‍ ഓഫീസര്‍മാരായി നിയോഗിച്ചു. ഇന്‍സിഡന്റ് കമാന്‍ഡറായി തഹസീല്‍ദാര്‍, ഡെപ്യൂട്ടി ഇന്‍സിഡന്‍ഡ് കമാന്‍ഡറായി ബി.ഡി.ഒ, ഓപ്പറേഷന്‍ സെക്ഷന്‍ ചീഫായി എസ്.എച്ച്.ഒ, ലോജിസ്റ്റിക് സെക്ഷന്‍ ചീഫായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പ്ലാനിംഗ് സെക്ഷന്‍ ചീഫായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍, സേഫ്റ്റി ഓഫീസറായി റീജണല്‍ മെഡിക്കല്‍ ഓഫീസര്‍, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്നു മീഡിയ ഓഫീസര്‍, ലെയ്സണ്‍ ഓഫീസറായി ഹെഡ് ക്ലാര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരെയും താലൂക്ക് അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവല്ല താലൂക്കില്‍ സബ് കളക്ടറാണ് റെസ്പോണ്‍സിബിള്‍ ഓഫീസര്‍. അടൂരില്‍ താലൂക്കില്‍ ആര്‍.ഡി.ഒ, കോഴഞ്ചേരി താലൂക്കില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍, കോന്നി താലൂക്കില്‍ ആര്‍.ആര്‍ ഡെപ്യുട്ടി കളക്ടര്‍, മല്ലപ്പള്ളി താലൂക്കില്‍ എല്‍.എ ഡെപ്യുട്ടി കളക്ടര്‍, റാന്നി താലൂക്കില്‍ ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ എന്നിവരായിരിക്കും റെസ്പോണ്‍സിബിള്‍ ഓഫീസര്‍മാര്‍.

വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടറുടെയും തിരുവല്ല സബ് കളക്ടറുടെയും നേതൃത്വത്തില്‍ അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനം (ഐ.ആര്‍.എസ്), ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ദുരന്ത സമയത്തു വിവിധ വകുപ്പുകള്‍ ചെയ്യേണ്ടിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രസന്റേഷന്‍ നടത്തി. താലൂക്ക്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരം എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിനായി ബന്ധപ്പെട്ട റെസ്പോണ്‍സിബിള്‍ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
അടിയന്തരഘട്ട പ്രവര്‍ത്തന സംവിധാനത്തിലേക്ക് (ഐ.ആര്‍.എസ്) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് ട്രെയിനിംഗ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

0
മുതലപ്പൊഴി: മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മൂന്നുദിവസത്തേക്ക് ഡ്രഡ്ജറിന്റെ...

മത- രാഷ്ട്രീയ പരിപാടികളിൽ ലഹരി വിരുദ്ധ സന്ദേശം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയപാർട്ടികളെയും മതവിഭാ​ഗങ്ങളെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കാൻ സർക്കാർ...

സുനില്‍ ടീച്ചറിന്റെ 350 -മത് സ്നേഹഭവനം വിഷുക്കൈനീട്ടമായി തങ്കമ്മ റെജിക്കും കുടുംബത്തിനും

0
നെടുംകുന്നം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന...

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള ആശ്വാസ ധനസഹായം ഒൻപത് മാസം കൂടി നീട്ടി

0
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള അടിയന്തിര ആശ്വാസ ധനസഹായം നീട്ടി...