കർഷകരുടെ ജീവനും കാർഷികവിളകൾക്കും സംരക്ഷണം നൽകണം ; അഡ്വ.സുനിൽ എസ്.ലാൽ

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകരുടെ ജീവനും കാർഷിക വിളകൾക്കും സംരക്ഷണം നൽകണമെന്ന് ഡി.സി. സി. ജനറൽ സെക്രട്ടറി അഡ്വ.സുനിൽ എസ്. ലാൽ ആവശ്യപ്പെട്ടു.  കാർഷിക വിളകൾക്ക് സംരക്ഷണം നൽകുക , മൽസ്യ തൊഴിലാളികൾക്ക് ആനുകൂല്യം നൽകുക, അന്യ സംസ്ഥാനത്തുള്ള മലയാളികളെ തിരിച്ചു കൊണ്ടുവരുവാനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് മൈലപ്രാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധര്‍ണ്ണ  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്  അധ്യക്ഷത വഹിച്ചു. ഐ. എൻ.റ്റി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഗോപി , ഡി.സി.സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, ജെയിംസ് കീക്കരിക്കാട്ട് , ബേബി മൈലപ്രാ , വിൽസൺ തുണ്ടിയത്ത്, ബിജു ശമുവേൽ , ഷീജു കുഞ്ഞച്ചൻ, ആർ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...