Wednesday, July 9, 2025 10:06 am

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള കരിനിയമം കേരളത്തിന്‌ അപമാനം ; ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പോലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകം. ഭേദഗതിയില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. വ്യാജ വാ‍ര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഭേദഗതി രംഗത്ത് വന്നിരിക്കുന്നത്. പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി രൂപപ്പെടുത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനുള്ള കരിനിയമമാണിതെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ മനപൂര്‍വം കണ്ണടക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. സംഘടിതമായി മൂടിവെക്കുന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിലും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്. ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപ്തമായ നിയമം കേരളത്തിലില്ലാത്ത പശ്ചാത്തലത്തിലാണ് ഭേദഗതിയെന്നാണ് വ്യാഖ്യാനം. പക്ഷെ പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ചു വര്‍‍ഷംവരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. പോലീസിന് അമിതാധികാരം നല്‍കുന്നതാണ് ഈ നിയമം.

ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന്  നിയമ വിദഗ്ദര്‍തന്നെ പറയുന്നു. മുഖ്യധാര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെ പരാതിയുള്ളവര്‍ക്ക് നല്‍കാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്. അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. അതും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നയാള്‍ക്ക് മാത്രമാണ് നിയമനടപടി സ്വീകരിക്കാനായി കഴിയുക. അപകീര്‍ത്തി വാര്‍ത്തയാണെന്ന് ബോധ്യപ്പെട്ടാല്‍ കേസെടുക്കാന്‍ കോടതിയാണ് നിര്‍ദ്ദേശം നല്‍കുന്നത്.

പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണമെങ്കിലും മാധ്യമത്തിനോ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയോ ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാവുന്നതാണ്. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. ജനാധിപത്യ കേരളത്തില്‍ ഇത്തരമൊരു നിയമഭേദഗതിയുടെ ആവശ്യം നിലവിലില്ല. അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സുരക്ഷ നല്‍കുവാനാണ് ഈ കരിനിയമമെന്നും ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുറ്റൂരിലെ റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ധർണയും പ്രകടനവും നടത്തി

0
തിരുവല്ല : ഏറെക്കാലമായി തകർന്നുകിടക്കുന്ന കുറ്റൂരിലെ റോഡുകൾ ഉടൻ നവീകരിക്കണമെന്നാവശ്യപ്പെട്ട്...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ലെന്ന് മറുപടി നൽകാൻ പാടില്ല, പുനഃസൃഷ്ടിച്ച് പകര്‍പ്പുകള്‍ നൽകണമെന്ന് വിവരാവകാശ...

0
കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം...

എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്

0
തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി...

തു​രു​ത്തി​ക്കാ​ട് ബി.എ.എം കോ​ള​ജി​ന്റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്റെ​യും നേ​തൃ​ത്വ​ത്തിൽ കോ​ളേ​ജിൽ പ​ച്ച​ത്തുരു​ത്ത് സ്ഥാ​പി​ച്ചു

0
മ​ല്ല​പ്പ​ള്ളി : തു​രു​ത്തി​ക്കാ​ട് ബി.എ.എം കോ​ള​ജി​ന്റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്റെ​യും...