മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി അങ്ങേയറ്റം അപലപനീയം ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൈബര്‍ അതിക്രമം തടയാനെന്ന പേരില്‍ മുഴുവന്‍ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. എതിര്‍ ശബ്ദങ്ങളെ കേസില്‍ കുടുക്കാനും പീഡിപ്പിക്കാനും പോലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഏതുവിധത്തിലുള്ള വാര്‍ത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമവ്യവസ്ഥ അപകടകരമായ രീതിയില്‍ ദുരുപയോഗത്തിനു സാധ്യത ഉള്‍ക്കൊള്ളുന്നതാണ്. പരാതിയില്ലെങ്കിലും പോലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ പേരില്‍ പോലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക.

തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാവണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...