ആശ്രിത നിയമനത്തില്‍ ജോലി ലഭിക്കാന്‍ പിതാവിനെ കൊലപ്പെടുത്തി ; മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആശ്രിത നിയമനത്തില്‍ ജോലി ലഭിക്കാന്‍ പിതാവിനെ കൊലപ്പെടുത്തി തൊഴില്‍ രഹിതനായ 35 കാരന്‍. ഝാര്‍ഖണ്ഡിലെ രാംഗഡ്​ ജില്ലയിലെ ബര്‍ക്കകനയിലാണ്​ സംഭവം.

55 കാരനായ കൃഷ്​ണ റാം ബാര്‍ക്കകനയിലെ ​പൊതുമേഖല സ്​ഥാപനമയ സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്​സ്​ ലിമിറ്റഡിലാണ്​ ജോലി ചെയ്​തിരുന്നത്​. കൃഷ്​ണയെ വ്യാഴാഴ്​ച കഴുത്തറു​ത്ത്​ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കൃഷ്​ണയുടെ മകന്‍ 35കാരനായ റാം പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പോലീസ്​ കണ്ടെത്തി.

കൃഷ്​ണയുടെ ജോലി ലഭിക്കാന്‍ വേണ്ടിയാണ്​ മകന്‍ കൊലപാതകം നടത്തിയതെന്നും​ പോലീസ്​ ഉദ്യോഗസ്ഥനായ പ്രകാശ്​ ചന്ദ്ര മഹ്​തോ പറഞ്ഞു. കൊലപാതകത്തിന്​ ഉപയോഗിച്ച കത്തിയും റാമി​ന്റെ  മൊബൈല്‍ ഫോണും പോലീസ്​ ക​​ണ്ടെടുത്തു. പോലീസ്​ ചോദ്യം ചെയ്യലില്‍ സി.സി.എല്ലിലെ പിതാവി​ന്റെ  ജോലി മൂത്തമകനായ തനിക്ക്​ ലഭിക്കാന്‍ വേണ്ടിയാണ്​ കൊലപാതകം ചെയ്​തതെന്ന്​ റാം സമ്മതിച്ചതായി പോലീസ്​ പറഞ്ഞു. സി.സി.എല്ലില്‍ ജോലിയിലിരിക്കേ തൊഴിലാളി മരിച്ചാല്‍ അവരെ ആശ്രയിച്ച്‌​ കഴിയുന്ന വ്യക്തിക്ക്​ മരിച്ച വ്യക്തിയുടെ ജോലി ലഭിക്കുമെന്നാണ്​ വ്യവസ്​ഥയെന്ന്​ പോലീസ്​ പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...