വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച സംഘത്തെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തച്ചനാട്ടുകരയില്‍ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച സംഘത്തെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്.

ഭീമനാട് സ്കൂള്‍പടി ചെറമ്പാടത്ത് അലിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഓടുപൊളിച്ചിറങ്ങി ഒന്‍പത് പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന കേസിലാണ് മൂന്നു യുവാക്കളെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേമണി മീതയില്‍ വിഷ്ണു, അലനല്ലൂര്‍ പനക്കാത്തോട്ടത്തില്‍ കൃഷ്ണപ്രശാന്ത്, അലനല്ലൂര്‍ അത്താണിപ്പടി തെയ്യോട്ടുപാറക്കല്‍ ഖാലിദ് എന്നിവരാണ് പിടിയിലായത്.

പോലിസുകാരനെയും ജയില്‍ വാര്‍ഡനെയും മര്‍ദിച്ച കേസുകളില്‍ വിഷ്ണു പ്രതിയാണ്. ഖാലിദ് നേരത്തെ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടതാണ്. ജയിലില്‍ വെച്ചുള്ള സൃഹൃദമാണ് മോഷണത്തിന്റെ ആസൂത്രണത്തിലേക്ക് നയിച്ചത്. ഇവരില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും ലഹരി ഗുളികകളും മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തു. അലിയുടെ വീടുമായി പരിചയമുണ്ടായിരുന്ന ഖാലിദ് തന്റെ കടബാധ്യത പരിഹരിക്കുന്നതിനായി മോഷണം ആസൂത്രണം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...