കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​ന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പ്രതിസന്ധിയിലായ ടൂറിസം മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം. കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​ന്റെ  നേതൃത്വത്തിലാണ്​ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം തുടങ്ങിയിരിക്കുന്നത്​.

വി​നോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ തുടങ്ങിയെങ്കിലും മിക്കയിടങ്ങളിലും സഞ്ചാരികളുടെ ഒഴുക്കില്ലാത്ത സ്​ഥിതിയാണ്​. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കണ്ണൂര്‍ സെന്റ്  ആഞ്ചലോസ്​ കോട്ട, തലശ്ശേരി കോട്ട, മുഴപ്പിലങ്ങാട്​ ഡ്രൈവ്​ ഇന്‍ ബീച്ച്‌​, ആറളം ഫാം വന്യജീവി സ​ങ്കേതം, പാലക്കയം തട്ട്​, വൈതല്‍മല, കാഞ്ഞിരക്കൊല്ലി, വാഴമല തുടങ്ങിയ കേന്ദ്രങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും നാമമാത്രമായ സഞ്ചാരികള്‍ മാത്രമാണെത്തുന്നത്​.

കണ്ണൂര്‍ ടൗണിന്​ സമീപത്തായതിനാല്‍ പയ്യാമ്പലം ബീച്ചില്‍ മാത്രമാണ്​ കാഴ്​ചക്കാരുടെ ഒഴുക്ക്​ അനുഭവപ്പെടുന്നത്​. അതും ശനി, ഞായര്‍ അടക്കമുള്ള അവധി ദിവസങ്ങളില്‍ മാത്രം. ഇതിനെ തുടര്‍ന്നാണ്​ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം തുടങ്ങിയത്​. തുറന്നിട്ട കേന്ദ്രങ്ങളില്‍ കോവിഡ്​ വ്യാപനത്തി​ന്റെ  പശ്ചാത്തലത്തില്‍ നിലവില്‍ ഒരു മണിക്കൂറാണ് ഓരോ കേന്ദ്രത്തിലും സഞ്ചാരികള്‍ക്ക്​ ചെലവഴിക്കാന്‍ നിശ്ചയിച്ച സമയപരിധി. വരുമാന വര്‍ധനവും തിരക്ക്​ ഒഴിവാക്കാനുമാണ്​ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതെന്നാണ്​​ ഡി.ടി.പി.സി അധികൃതരുടെ വിശദീകരണം.

dtpckannur.com എന്ന വെബ്‌സൈറ്റ് മുഖേനയാണ്​ സഞ്ചാരികള്‍ ബുക്ക് ചെയ്യേണ്ടത്​. സൈറ്റില്‍ ഓരോ കേന്ദ്രങ്ങളിലും ഒരു മണിക്കൂറില്‍ പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ പരമാവധി എണ്ണം ഓരോ ടൈം സ്ലോട്ടിലും കാണാം. ബുക്ക് ചെയ്താല്‍ ബുക്കിങ് നമ്പര്‍ സഹിതം എസ്.എം.എസ് ലഭിക്കും. പ്രവേശന ടിക്കറ്റിനുള്ള പണം നേരിട്ട് അതത് കേന്ദ്രങ്ങളില്‍ അടക്കണം. തിരക്ക് കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും കേന്ദ്രങ്ങളില്‍ പ്രവേശനത്തിന്​ മുന്‍ഗണന. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

ശനി, ഞായര്‍, മറ്റ് പൊതു അവധി ദിനങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ അനുവദിക്കപ്പെട്ടതിലും അധികം സന്ദര്‍ശകര്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അന്നേ ദിവസങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നും പ്രവേശനം ലഭിക്കാതെ മടങ്ങിപ്പോകുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...