കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട് ; പാലക്കാട് ഔദ്യോഗിക കണക്കിനേക്കാള്‍ മൂന്നിരട്ടി ശവസംസ്‌കാരം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍.  പാലക്കാട് ജില്ലയിൽ  ഈ  മാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്‌കരിച്ചത് അതിന്റെ മൂന്നിരട്ടിയോളം പേരെ. മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിക്കുന്നു.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കാനെത്തുന്ന നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈമാസത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ ഈമാസം ഇതുവരെ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ  കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കൊവിഡ് ബോധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

തിരുവില്വാമല ഐവര്‍ മഠത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്‌കരിച്ചത് അമ്പതിലധികം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. എന്നിട്ടും പാലക്കാട് ജില്ലയില്‍ പതിനഞ്ച് പേര്‍ മാത്രം മരിച്ചെന്ന് സര്‍ക്കാര്‍ കണക്ക്. തൃശൂര്‍ കണക്ക് പുറത്തുവിടുന്നില്ലെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ പ്രതിദിന ശരാശരി നാല്‍പത്തിയഞ്ചെന്നാണ് അനൗദ്യോദിക വിവരം.  ഔദ്യോഗിക കണക്കു പ്രകാരം  മലപ്പുറത്ത് ശരാശരി പ്രതിദിന മരണം അഞ്ച്. സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെയ കൊവിഡ് മരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴാണ് ഈ പൊരുത്തക്കേടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...