ഇന്നു മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ലോക്ക് ഡൗണിന്റെ ആദ്യ ദിനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫിസ് പരിധിയിൽ 85 വാഹനങ്ങൾ പിടിച്ചെ‌ടുത്തു, 9500 രൂപ പിഴ ഈടാക്കി. ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിച്ചത് വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് – 18. മാവേലിക്കരയാണു രണ്ടാം സ്ഥാനത്ത് 16 വാഹനങ്ങൾ. മാന്നാർ, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ 11 വീതം, നൂറനാട്–14, കുറത്തികാട്–10, വള്ളികുന്നം–5 വാഹനങ്ങൾ വീതം പിടികൂടി. രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ടു തിരികെ നൽകി.

ഇന്നു മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈ‌എസ്പി ഡോ.ആർ.ജോസ് അറിയിച്ചു. മേഖലയിൽ വഴിയോരക്കച്ചവടങ്ങൾ അനുവദിക്കില്ലെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. പോലീസ്  പിടികൂടിയപ്പോൾ പലരും മരുന്നു വാങ്ങാനെത്തി, ആശുപത്രിയിൽ പോകുന്നു തുടങ്ങിയ ന്യായങ്ങളാണു നിരത്തിയത്. മതിയായ രേഖകൾ ഉള്ള വാഹനങ്ങൾ വിട്ടയച്ച പോലീസ് സംശയം തോന്നിയ വാഹനങ്ങൾ മരുന്ന് വാങ്ങാൻ തന്നെ എത്തിയതാണെന്നു ഉറപ്പാക്കിയാണു വിട്ടയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...