ദീപം തെളിയിച്ച സംഭവം വിശദീകരണവുമായി ഒ.രാജഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വീടുകളില്‍ ദീപം തെളിയിച്ച അതേദിവസം തന്നെ ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാള്‍ ഹാഷ് ടാഗോടെയാണ് രാജഗോപാല്‍ വിളക്ക് തെളിയിച്ചത്. ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായി.

പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തില്‍ ബിജെപി നേതാവും പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഒ രാജഗോപാല്‍. സേവ് ബംഗാള്‍ ദിനത്തിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യപ്പെട്ട് ദീപം തെളിയിക്കണമെന്ന് ബിജെപി നിര്‍ദേശിച്ചിരുന്നുവെന്നും അത് തെറ്റായി പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണ് – ഒ രാജഗോപാല്‍ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദിയാണ് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ബിജെപി ദേശീയ കമ്മിറ്റിയും ആര്‍എസ്‌എസ് ഉള്‍പ്പെടെയുള്ള സംഘടനും ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...