കോന്നി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ അഞ്ചാം തവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ആരോപിച്ചു. കേരളത്തിലെ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനും എൽഡിഎഫ് സർക്കാരും ഇലക്ട്രിസിറ്റി ബോർഡിനെ കറവപ്പശു വാക്കിയെന്നും അദാനിയുമായി ചേർന്ന് സ്വകാര്യമേഖലയിൽ 2000 കോടി രൂപയുടെ വൈദ്യുതി കരാറിന് പിന്നിൽ സിപിഎമ്മിന്റെ വലിയ അഴിമതിയാണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ് വി പ്രസന്നകുമാർ, എലിസബത്ത് ഹരികുമാർ പൂതംങ്കര , എം എസ് പ്രകാശ്, എസ് സന്തോഷ് കുമാർ ശ്യാം എസ് കോന്നി, അഡ്വ.സിറാജുദ്ദീൻ അജോമോൻ, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഫൈസൽ പി എച്ച്, പ്രവീൺ പ്ലാവിളയിൽ ,നിഖിൽ ചെറിയാൻ, അനീഷ് ഗോപിനാഥ്, അനി സാബു സൗദ റഹീം, സലാം കോന്നി , അസീസ് കുട്ടി സെനിത്ത് വി, ബിജു വട്ടക്കുളഞ്ഞി, ശോഭന സദാനന്ദൻ, സുലേഖ വി നായർ, രഞ്ചു, അർച്ചന ബാലൻ, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട് രാജീവ് മള്ളൂർ എന്നിവർ പ്രസംഗിച്ചു