വൈദ്യുതി ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി : മാത്യു കുളത്തിങ്കൽ

For full experience, Download our mobile application:
Get it on Google Play

കോന്നി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ അഞ്ചാം തവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ആരോപിച്ചു. കേരളത്തിലെ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് നടത്തിയ മാർച്ച് ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനും എൽഡിഎഫ് സർക്കാരും ഇലക്ട്രിസിറ്റി ബോർഡിനെ കറവപ്പശു വാക്കിയെന്നും അദാനിയുമായി ചേർന്ന് സ്വകാര്യമേഖലയിൽ 2000 കോടി രൂപയുടെ വൈദ്യുതി കരാറിന് പിന്നിൽ സിപിഎമ്മിന്റെ വലിയ അഴിമതിയാണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ്‌ വി പ്രസന്നകുമാർ, എലിസബത്ത് ഹരികുമാർ പൂതംങ്കര , എം എസ് പ്രകാശ്, എസ് സന്തോഷ് കുമാർ ശ്യാം എസ് കോന്നി, അഡ്വ.സിറാജുദ്ദീൻ അജോമോൻ, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഫൈസൽ പി എച്ച്, പ്രവീൺ പ്ലാവിളയിൽ ,നിഖിൽ ചെറിയാൻ, അനീഷ് ഗോപിനാഥ്, അനി സാബു സൗദ റഹീം, സലാം കോന്നി , അസീസ് കുട്ടി സെനിത്ത് വി, ബിജു വട്ടക്കുളഞ്ഞി, ശോഭന സദാനന്ദൻ, സുലേഖ വി നായർ, രഞ്ചു, അർച്ചന ബാലൻ, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട് രാജീവ് മള്ളൂർ എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...