ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള 7 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ചക്കാലക്കല്‍ ഹൈസ്‌കൂള്‍ അധ്യാപകനായ അബ്ദുള്‍ ഹക്കീമിനെ സിഇഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ക്രൈം ബ്രാഞ്ച് സംഘം എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. എംഎസ് സൊല്യൂഷന്‍സിലെ ജീവനക്കാരേയും ചില എയ്ഡഡ് സ്‌കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. കേസെടുത്തതിന് പിന്നാലെ എംഎസ് സൊല്യൂഷന്റെ കൊടുവള്ളിയിലെ ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...