കോന്നി : കോന്നിയിലെ പാറമടകളിൽ ക്രഷർ ഉത്പന്നങ്ങൾക്ക് ഉടമകൾ സ്വന്തമായി വില വർധിപ്പിച്ചതിനെതിരെ ടിപ്പർ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ നാല് തവണയാണ് ക്രഷർ ഉത്പന്നങ്ങൾക്ക് വില വർധിപ്പിച്ചത്. ക്രഷർ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ മാനദണ്ഡം ഒന്നും പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇത് മറയാക്കിയാണ് ക്രഷർ ഉടമകൾ പാറ ഉത്പന്നങ്ങൾക്ക് ഇഷ്ടത്തിന് അനുസരിച്ച് വില വരര്‍ധിപ്പിക്കുന്നതെന്നും ടിപ്പർ ഉടമകളും തൊഴിലാളികളും പറയുന്നു.
കോന്നി പയ്യനാമൺ മേഖലയിൽ ആണ് കൂടുതലും വില വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും പല വിലയാണ്. പാറമടകളിൽ പാറ ഉത്പന്നങ്ങൾ വാങ്ങുവാൻ ചെല്ലുമ്പോൾ മാത്രമാണ് ഡ്രൈവർമാർ വില കൂട്ടിയ വിവരങ്ങൾ അറിയുന്നത്. ഡീസലിന്റെയും മറ്റ് ഉത്പന്നങ്ങളുടെയും വില കൂടുതൽ കൊണ്ടാണ് ക്രഷർ ഉല്പന്നങ്ങൾക്ക് വില വർധിപ്പിച്ചത് എന്നാണ് പാറ മട ഉടമകളുടെ മറുപടി. ചെറുകിട കോൺട്രാക്ടർമാർ, വാഹന ഉടമകൾ, സിമെന്റ് പ്രോഡക്ട് ഇൻഡസ്ട്രീസ് ഉടമകൾ തുടങ്ങിയവരെ ഈ വില വർദ്ധനവ് സാരമായി ബാധിക്കും.
വില വര്‍ധിപ്പിക്കുന്നതല്ലാതെ ധാതുക്കൾ കടത്തുന്നതിനുള്ള പാസ് ഉടമകൾ കൈമാറുന്നുമില്ലെന് ടിപ്പർ ഉടമകൾ പറയുന്നു. നാല് ദിവസത്തോളമായി സമരം തുടങ്ങിയിട്ട്. വില വർദ്ധനവ് അവസാനിപ്പിച്ചില്ലെങ്കിൽ പയ്യനാമൺ മേഖലയിലെ ക്രഷറുകളിൽ നിന്നും പാറ ഉത്പന്നങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്നും ടിപ്പർ ഉടമകൾ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]