Friday, July 4, 2025 2:24 pm

ടയറുകളുടെ ആയുസ് കൂട്ടാം ; അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മതി

For full experience, Download our mobile application:
Get it on Google Play

വാഹനങ്ങളിലെ സുപ്രധാന ഘടകമാണ് ടയര്‍. റോഡിലൂടെ ഓടാനുള്ള ചുമതല മാത്രമല്ല വാഹനത്തിന്റെ മൈലേജ് മുതല് സുരക്ഷ വരെയുള്ള കാര്യങ്ങളില്‍ ടയറുകള്‍ക്ക് പങ്കുണ്ട്. നല്ല പ്രവര്‍ത്തനവും ദീര്‍ഘകാല ഉപയോഗവും ഉറപ്പുവരുത്താന്‍ ടയറുകള്‍ക്ക് നല്ല പരിചരണവും ശ്രദ്ധയും നല്കണം.

കാര്‍ കമ്പനികള്‍ പറയുന്നതിനനുസരിച്ചുള്ള മര്‍ദം ടയറിനില്ലെങ്കില്‍ മൈലേജിനെ പ്രതികൂലമായി ബാധിക്കും. കൃത്യമായ ഇടവേളകളില്‍ ടയറിലെ മര്‍ദം പരിശോധിക്കണം. ടയറുകളില്‍ മര്‍ദം കുറഞ്ഞിരിക്കുമ്പോള്‍ അതിവേഗത്തില്‍ വാഹനമോടിച്ചാല്‍ വണ്ടി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. ഗ്രിപ്പ് കിട്ടുകയില്ലെന്ന് മാത്രമല്ല ചെറിയൊരു വളവോ തിരിവോ പോലും വണ്ടിയുടെ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും. ചിലര്‍ ടയറിന് തേയ്മാനംവന്ന് ഉള്ളിലെ കമ്പി കാണുന്നതുവരെ ടയര്‍ മാറ്റില്ല. അത് ലാഭം തരികയല്ല പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെച്ചേക്കും.

ടയര്‍ തേയ്മാനം ടയറിലെ ഗ്രിപ്പുകള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. ടയര്‍ റൊട്ടേഷനും അലൈന്മെന്റും ചെയ്യാതിരുന്നാല്‍ ടയറിന്റെ വശങ്ങള്‍ ചെത്തിപ്പോകാനും സാധ്യതയുണ്ട്. ടയര്‍ റൊട്ടേഷന്, വീല്‍ ബാലന്‍സിംഗ് എന്നിവ സമയത്തിനുതന്നെ ചെയ്യുക. ദീര്‍ഘദൂര യാത്രകള്‍ക്ക് ശേഷവും വാഹനക്കമ്പനികള്‍ പറയുന്ന സമയത്തും അവ കൃത്യമായി ചെയ്യുന്നത് വാഹനത്തിനും ടയറുകള്‍ക്കും നല്ലതാണ്. വീല്‍ബാലന്‍സ് ശരിയല്ലാതിരിക്കുമ്പോഴാണ് വാഹനം വശത്തേക്ക് പോകുന്നത്. ഇത് സ്റ്റിയറിങ് ബോക്സിനും നേരത്തേയുള്ള ടയര്‍ തേയ്മാനത്തിനും കാരണമാകും. ടയറുകളുടെ ആയുസിന് ടയര്‍ ബാലന്‍സിംഗ് കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.

വാഹനങ്ങള്‍ക്ക് വിറയല്‍ അനുഭവപ്പെടുന്നതില്‍ വലിയൊരുപങ്ക് വഹിക്കുന്നത് ബാലന്‍സിങിലെ വ്യതിയാനമാണ്. വിറയല്‍ അനുഭവപ്പെടുകയോ ടയറുകള്‍ അഴിച്ചിടുകയോ 5000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാലോ ടയര്‍ ബാലന്‍സിംഗ് നടത്തുന്നതാണ് നല്ലത്. ടയറുകള്‍ ഒരേ പോലെയല്ല തേയുന്നതെങ്കില്‍ വീല്‍ അലൈന്മെന്റ് പരിശോധിക്കണം. ഇത് ടയര്‍ തേയ്മാനം ഒരു പോലെയാക്കാന് സഹായിക്കും. 5000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ നിര്‍ബന്ധമായും വീല്‍ അലൈന്മെന്റ് നടത്തേണ്ടതാണ്. ടയറില്‍ അപ്രതീക്ഷിത തേയ്മാനം കണ്ടാലും വീല്‍ അലൈന്മെന്റ് നടത്തണം. ഓയില്‍, ബ്രേക്ക് എന്നിവയ്ക്കൊപ്പം യാത്ര തുടങ്ങുന്നതിനുമുമ്പായി ടയറുകളും പരിശോധിക്കുക. ത്രഡുകള്ക്കിടയില്‍ കല്ലുകള്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കുന്നതും ടയറുകളുടെ ആയുസ് കൂട്ടും.

വാഹനങ്ങളില്‍ ഒരേ ടൈപ്പ് ടയറുകള്‍ തന്നെ ഉപയോഗിക്കണം (റേഡിയലാണെങ്കില്‍ നാലും റേഡിയല്‍ തന്നെ ഉപയോഗിക്കുക, കഴിയുമെങ്കില്‍ അവ ഒരേ കമ്പനിയുടെ തന്നെ ഉപയോഗിക്കണം). പുതിയ ടയറുകള്‍ക്ക് പുതിയ ട്യൂബുകള്‍ തന്നെ ഉപയോഗിക്കുക. ടയറുകളും ട്യൂബുകളും ഒരേ കമ്പനിയാകുന്നത് ശരിയായ ഫിറ്റിങ് നല്കും. മൗണ്ടിങ് യന്ത്രത്തിന്റെ സഹായത്തോടെ ടയര്‍ റിമ്മില്‍ ഇടുന്നതാണ് ടയറിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിന് നല്ലത്. ടയര്‍ ബീഡുകള്‍ (അരികുകള്‍) റിമ്മില്‍ ഇടുന്നതിന് മുമ്പായി സോപ്പുപയോഗിച്ചോ മറ്റോ ലൂബ്രിക്കേറ്റ് ചെയ്യുക. ടയര്‍ നിറയ്ക്കുന്നതിന് മുമ്പായി ടയര്‍ബീഡുകള്‍ കൃത്യമായിട്ടാണ് നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തുക. മിക്കപ്പോഴും പകുതി കാറ്റ് നിറച്ചശേഷം കയറിനിന്ന് ബീഡുകള്‍ ചവിട്ടി നേരയാക്കുന്നതാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ടയറിലെ മര്‍ദ്ദം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ടയര്‍ വാങ്ങുന്നതിന് മുമ്പായി ഉപയോഗിച്ചിരിക്കുന്ന റിമ്മിന് പറ്റിയത് തന്നെയെന്ന് ഉറപ്പുവരുത്തണം. ചെറിയ വ്യത്യാസമുള്ള ടയറുകള്‍ കുഴപ്പമില്ലെന്ന് കടയുടമ പറയാമെങ്കിലും കൃത്യമായ അളവുതന്നെ ഉപയോഗിക്കുന്നത് ടയറിന്റെ ലൈഫ് കൂട്ടും. ടയറുകളോ ട്യൂബുകളോ മാറുമ്പോള്‍ റിം തുരുമ്പെടുത്തിട്ടില്ലെന്നും പൊടികളോ മറ്റോ ഇല്ലെന്നും ഉറപ്പുവരുത്തുക. നമ്മുടെ നാട്ടിലെ കാറുകളില്‍ അധികവും എന്‍ജിന് മുന്നിലായതിനാല്‍ മുന്‍ ടയറുകളിലാണ് കൂടുതല്‍ ഭാരമുണ്ടാകുക. അതിനാല്‍ ഇവിടത്തെ ടയറുകളിലാണ് തേയ്മാനം ആദ്യമുണ്ടാകുക. അതിനാല്‍ റൊട്ടേഷനിലൂടെ ടയറുകള്‍ മാറ്റുക. ഇത് പാരലലും വെര്‍ട്ടിക്കലുമായാണ് ചെയ്യുക. സ്റ്റെപ്പിനി ടയറുകളെ പലപ്പോഴും എന്തെങ്കിലും ആവശ്യം വരുമ്പോള്‍ മാത്രമാണ് ഓര്‍ക്കുക. എന്നാല്‍ വെറുതെ കിടക്കുമ്പോള്‍ ഇവയുടെ കാറ്റ് കുറയാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് എടുക്കുമ്പോള്‍ ഗുണമില്ലാത്ത അവസ്ഥയുണ്ടാകാതിരിക്കാന് ഇടയ്ക്ക് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരിച്ച ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ ; സംസ്കാര ചടങ്ങുകൾക്ക് അടിയന്തരമായി അരലക്ഷം രൂപ...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച...

വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് ; മരുമകന് ജീവപര്യന്തം കഠിനതടവും പിഴയും

0
തി​രു​വ​ന​ന്ത​പു​രം: വ​സ്തു എ​ഴു​തി​ന​ല്‍കാ​ത്ത​തി​ന്റെ പേ​രി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​രു​മ​ക​ന് ജീ​വ​പ​ര്യ​ന്തം...

പി. ​പി. മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം ചി​റ്റാ​റി​ലും കു​ട​പ്പ​ന​യി​ലു​മെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു

0
പ​ത്ത​നം​തി​ട്ട : വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ ചി​റ്റാ​റി​ലെ ക​ർ​ഷ​ക​ൻ പി. ​പി....

മന്ത്രി വീണാ ജോർജ് രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതിൽ ആരോഗ്യവകുപ്പിനെതിരെ...