രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്ര, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. തമിഴ്‌നാട്ടിൽ മരണസംഖ്യ പതിനായിരം കടന്നു. ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു.

മഹാരാഷ്ട്രയിൽ 13,395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 14,93,884 ആയി. 358 പേർ കൂടി മരിച്ചതോടെ ആകെ മരണം 39,430 ആയി ഉയർന്നു. മുംബൈയിൽ 2823 പുതിയ കേസുകളും 48 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം 24,789 ആണ്. ആകെ രോഗബാധിതർ 222,761ഉം, മരണം 9,293ഉം ആയി.
കർണാടകയിൽ 24 മണിക്കൂറിനിടെ 10,704 പോസിറ്റീവ് കേസുകളും, 101 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകൾ 679,356.

ആകെ മരണം 9675. തമിഴ്‌നാട്ടിൽ 5088 പുതിയ കേസുകളും 68 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 5292 പുതിയ കേസുകളും 42 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 3376ഉം, ഒഡിഷയിൽ 3144ഉം, ഡൽഹിയിൽ 2726ഉം, രാജസ്ഥാനിൽ 2138ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...

15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

0
ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി...