തീവണ്ടിയില്‍ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം ; പ്രതിയെ അന്വേഷിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തീവണ്ടിയില്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കഴിഞ്ഞദിവസം നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ഭിന്നശേഷിക്കാരനാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

കാലിന് മുടന്തുള്ളയാള്‍ വടി കുത്തിയാണ് തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കയറിയതെന്ന് പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു. ‘ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇതോടെ അവള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ അയാള്‍ കഴക്കൂട്ടം സ്‌റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി.

പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് കണ്ടത്’- പെണ്‍കുട്ടി പറഞ്ഞു. പ്രതിക്കായി  റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനാണ് പോലീസിന്‍റെ  ശ്രമം. ഉടന്‍തന്നെ ഇയാളെ പിടികൂടാനാകുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...